തെരുവ് നായ്ക്കളുടെ നിയന്ത്രണം ഗൗരവമായി പരിഗണിക്കും –ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റ്

മലപ്പുറം: തെരുവ് നായ്ക്കള്‍ അനിയന്ത്രിതമായി പെറ്റു പെരുകുന്നതും സൈ്വര വിഹാരം നടത്തുന്നതും ഗൗരവമേറിയ സാമൂഹിക പ്രശ്നമായതിനാല്‍ പ്രജനന നിയന്ത്രണ പരിപാടി ഊര്‍ജിതമാക്കുമെന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റ് എ.പി. ഉണ്ണികൃഷ്ണന്‍ പറഞ്ഞു. വെറ്ററിനറി ഡോക്ടര്‍മാരുടെ ജില്ലാ കണ്‍വെന്‍ഷന്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഇന്ത്യന്‍ വെറ്ററിനറി അസോസിയേഷന്‍ ജില്ലാ പ്രസിഡന്‍റ് ഡോ. ഹാറൂണ്‍ അബ്ദുല്‍ റഷീദ് അധ്യക്ഷത വഹിച്ചു. ഡോ. കെ. ജയരാജ് സ്വാഗതം പറഞ്ഞു. ഡോ. അരുണ്‍കുമാര്‍ മുഖ്യ പ്രഭാഷണം നടത്തി. ജില്ലയിലെ മികച്ച വെറ്ററിനറി ഡോക്ടര്‍ക്കുള്ള ഡോ. സി.എസ്. പ്രേമാവതി മെമോറിയല്‍ അവാര്‍ഡിന് അര്‍ഹയായ ഡോ. നീന ആന്‍സി സക്കറിയക്കുള്ള ഉപഹാരം ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റ് നല്‍കി. വിവിധ പരീക്ഷകളില്‍ ഉന്നത വിജയം നേടിയ ജില്ലയിലെ വെറ്ററിനറി ഡോക്ടര്‍മാരുടെ മക്കള്‍ക്കുള്ള ഉപഹാര വിതരണവും നടന്നു. ഡോ. സജീവ് കുമാര്‍, ഡോ. അജയ് കുമാര്‍, ഡോ. ജോര്‍ജ് പി. ജോണ്‍, ഡോ. അബ്ദുല്‍ ലത്തീഫ്, ഡോ. രജീഷ്, ഡോ. നീന ആന്‍സി സക്കറിയ, ഡോ. കെ. നാരായണന്‍, ഡോ. അജ്മല്‍, ഡോ. നവീന്‍, ഡോ. സൂര്യനാരായണന്‍ എന്നിവര്‍ സംസാരിച്ചു. കെ.ജി.വി.ഒ.എ ജില്ലാ സെക്രട്ടറി ഡോ. അബ്ദുല്ല നന്ദി പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.