കുവാരകുണ്ട്: മലയോര മേഖലക്ക് പുതുവത്സര സമ്മാനമായി സാമൂഹിക നീതി വകുപ്പിന്‍െറ പുതിയ പദ്ധതി. കമ്യൂണിറ്റി ഡിസെബിലിറ്റി മാനേജ്മെന്‍റ് ആന്‍ഡ് റീഹാബിലിറ്റേഷന്‍ പ്രോഗ്രാമിന്‍െറ ഭാഗമായുള്ള ക്ളിനിക്കാണ് കരുവാരകുണ്ടിലത്തെുന്നത്. ഗ്രാമപഞ്ചായത്തിന്‍െറ സഹകരണത്തോടെ സാമൂഹിക നീതി വകുപ്പും കോഴിക്കോട് സര്‍വകലാശാലയിലെ മന$ശ്ശാസ്ത്ര വിഭാഗവുമാണ് ഇത് നടപ്പാക്കുന്നത്. വിവിധതരം വൈകല്യമുള്ളവര്‍ക്ക് പദ്ധതി സഹായകരുമാവും. പദ്ധതിയുടെ ഭാഗമായി ശാസ്ത്രീയ പരിശീലനം നേടിയ വളന്‍റിയര്‍മാര്‍, അങ്കണവാടി അധ്യാപികമാര്‍, റിസോഴ്സ് അധ്യാപകര്‍, ആശ വര്‍ക്കര്‍മാര്‍ എന്നിവര്‍ ഗുണഭോക്താക്കളെ കണ്ടത്തെും. തുവ്വൂര്‍, കരുവാരകുണ്ട്, കാളികാവ്, ചോക്കാട്, കരുളായി, അമരമ്പലം, എന്നീ മലയോര പഞ്ചായത്തുകളിലുള്ളവര്‍ക്കാണ് ഈ കേന്ദ്രം. ഗ്രാമപഞ്ചായത്തിന് കീഴിലുള്ള ഭവനംപറമ്പിലെ ബഡ്സ് സ്കൂളിലാണ് ആദ്യഘട്ടത്തില്‍ ക്ളിനിക് നടത്തുക. ക്ളിനിക്കല്‍ സൈക്കോളജിസ്റ്റുകള്‍ ഫിസിയോതെറപ്പിസ്റ്റ്, ഒക്യൂപേഷനല്‍ തെറപ്പിസ്റ്റ്. സ്പെഷല്‍ എജുക്കേറ്റര്‍ എന്നിവരടങ്ങിയ മള്‍ട്ടി ഡിസിപ്ളിനറി ടീമാണ് ക്ളിനിക്കിന് നേതൃത്വം നല്‍കുക. ബംഗളൂരു ഇംഹാന്‍സില്‍ നിന്നുള്ള വിദഗ്ധ സംഘത്തിന്‍െറ സേവനവും ലഭ്യമാക്കും. ചൊവ്വാഴ്ചകളിലാണ് ക്ളിനിക് പ്രവര്‍ത്തിക്കുക. ചികിത്സ പൂര്‍ണമായും സൗജന്യമാണ്. ജനുവരി ആദ്യവാരത്തില്‍ ഉദ്ഘാടനം നടക്കും. ചൊവ്വാഴ്ച ഗ്രാമപഞ്ചായത്തില്‍ അവലോകന യോഗം ചേര്‍ന്നു. പ്രസിഡന്‍റ് കെ. മുഹമ്മദ് മാസ്റ്റര്‍ അധ്യക്ഷത വഹിച്ചു. പ്രോജക്ട് ഡയറക്ടര്‍ ഡോ. ജയന്‍, ജോയന്‍റ് ഡയറക്ടര്‍ റഹീമുദ്ദീന്‍, ലെയ്സന്‍ ഓഫിസര്‍ അബ്ദുല്‍ ശുക്കൂര്‍, ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്‍റ് റോഷ്നി സുരേന്ദ്രന്‍, സ്ഥിരം സമിതി അധ്യക്ഷരായ പി. ഷൗക്കത്തലി, എന്‍.കെ. ഉണ്ണീന്‍കുട്ടി, ഷീബ പള്ളിക്കുത്ത്, വി. ആബിദലി, എ.ടി. അലവികുരിക്കള്‍ എന്നിവര്‍ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.