കരുളായി: പഞ്ചായത്തില്‍ ജൈവകൃഷി പ്രോത്സാഹിപ്പിക്കുന്നതിന്‍െറ ഭാഗമായി ജൈവഗ്രാമങ്ങള്‍ രൂപം കൊള്ളുന്നു. ഗ്രാമപഞ്ചായത്തിന്‍െറയും കൃഷിഭവന്‍െറയും സംയുക്താഭിമുഖ്യത്തിലാണ് പദ്ധതി നടപ്പാക്കുന്നത്. തൊഴിലുറപ്പ് പ്രവര്‍ത്തകര്‍, കുടുംബശ്രീ, മൂത്തേടം ഗവ. ഹയര്‍സെക്കന്‍ഡറി സ്കൂളിലെ എന്‍.എസ്.എസ് വിദ്യാര്‍ഥികള്‍ എന്നിവരടങ്ങിയ സംഘത്തിനാണ് ചുമതല. ഇവര്‍ 25 പേരടങ്ങുന്ന ഗ്രൂപ്പുകളായി അഞ്ചുദിവസം കൊണ്ട് 1000 വീടുകള്‍ സന്ദര്‍ശിക്കും. ആദ്യം പഞ്ചായത്തിലെ രണ്ടു വാര്‍ഡുകളിലാണ് പദ്ധതി നടപ്പാക്കുന്നത്. ആദ്യഘട്ടത്തില്‍ ഒന്ന്, 15 വാര്‍ഡുകളിലെ 1000 വീടുകളെ 125 വീടുകളടങ്ങുന്ന എട്ട് ചെറു ഗ്രാമങ്ങളാക്കി മാറ്റി പ്രവര്‍ത്തനമാരംഭിച്ചു. ഓരോ വീട്ടിലും ഈ സംഘം രാസകൃഷിയുടെ ദോഷവശത്തെക്കുറിച്ചും ജൈവകൃഷിയുടെ നേട്ടത്തെക്കുറിച്ചും വീട്ടുകാരെ ബോധവത്കരിക്കും. അതോടൊപ്പം ജൈവകൃഷിക്കുള്ള കൈപുസ്തകവും കൈമാറും. വീട്ടുകാരുടെ സാന്നിധ്യത്തില്‍ വീട്ടുവളപ്പില്‍ പച്ചക്കറി തൈകള്‍ നട്ട് ജൈവകൃഷിക്ക് തുടക്കമിടും. മണ്ണിന്‍െറ ഗുണനിലവാരം തിരിച്ചറിഞ്ഞ് കൃഷി ചിട്ടപ്പെടുത്താന്‍ മണ്ണ് പരിശോധനക്ക് സാമ്പിള്‍ ശേഖരിക്കും. കൂടാതെ കൃഷിഭവന്‍ പ്രവര്‍ത്തനങ്ങളില്‍ കൂടുതല്‍ കര്‍ഷകരെ ആകര്‍ഷിക്കാനും കര്‍ഷക രജിസ്ട്രേഷന്‍ നടത്താനുമായി അഗ്രികാര്‍ഡുകള്‍ ഉള്‍പ്പെടെ സേവനങ്ങള്‍ക്കുള്ള അപേക്ഷകള്‍ കര്‍ഷകര്‍ക്ക് വിതരണം നടത്തും. ഡിസംബര്‍ 21 മുതല്‍ 25 വരെയാണ് ആദ്യഘട്ടം. തുടര്‍ന്ന് ഘട്ടംഘട്ടമായി പദ്ധതി നടപ്പാക്കാനാണ് അധികൃതരുടെ തീരുമാനം. കരുളായി ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ് വിശാരിയില്‍ അസൈനാര്‍ പദ്ധതി ഉദ്ഘാടനം ചെയ്തു. വാര്‍ഡംഗം ഉഷ കൊളത്തൂര്‍ അധ്യക്ഷത വഹിച്ചു. പഞ്ചായത്ത് വികസനകാര്യ ക്ഷേമ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ സുനീര്‍ പോറ്റെങ്ങര മുഖ്യപ്രഭാഷണം നടത്തി.കൃഷി ഓഫിസര്‍ ഡബ്ള്യു.ആര്‍. അജിത് സിങ് പദ്ധതി വിശദീകരിച്ചു. എന്‍.എസ്.എസ് കോഓഡിനേറ്റര്‍ ഗഫൂര്‍ കല്ലറ, കണ്‍വീനര്‍ ചന്ദ്രബാബു, ജോസ്, മുഹമ്മദ് കുട്ടി മുണ്ടോടന്‍ എന്നിവര്‍ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.