വണ്ടൂര്‍: പോഷക മൂല്യങ്ങള്‍ അടങ്ങിയ രുചിയേറും വിഭവങ്ങളുടെ പ്രദര്‍ശനമൊരുക്കി ഐ.സി.ഡി.എസ് പ്രദര്‍ശനം. സാമൂഹിക നീതി വകുപ്പിന്‍െറ പോഷകാഹാര വാരാചരണത്തോടനുബന്ധിച്ചായിരുന്നു പ്രദര്‍ശനം. 150ഓളം വിഭവങ്ങളാണ് ബ്ളോക്ക് ഹാളില്‍ ഒരുക്കിയ വേദിയില്‍ നിരത്തിയത്. അങ്കണവാടികളില്‍ വിതരണം ചെയ്യുന്ന ന്യൂട്രിമിക്സ് ഉപയോഗിച്ച് 50ഓളം വിഭവങ്ങള്‍ ഒരുക്കിയിരുന്നു. നാടന്‍ വിഭവങ്ങളുപയോഗിച്ചുള്ള വെജിറ്റബിള്‍ പുട്ട്, റാഗിപുട്ട്, കപ്പപുട്ട് തുടങ്ങി വിവിധ ഇനം പുട്ടുകള്‍ മുതല്‍ ചെമ്പരത്തി സ്ക്വാഷ് വരെ പ്രദര്‍ശനത്തില്‍ ഇടംപിടിച്ചു. മത്സരത്തില്‍ ലളിത വിഭാഗത്തില്‍ വാണിയമ്പലം അങ്കണവാടിയും രണ്ടാം ഗണത്തില്‍ കരിമ്പന്‍തൊടി അങ്കണവാടിയും ഒന്നാം സ്ഥാനങ്ങള്‍ നേടി. പ്രദര്‍ശന പരിപാടികള്‍ ബ്ളോക്ക് പ്രസിഡന്‍റ് ശ്രീദേവി പ്രാക്കുന്ന് ഉദ്ഘാടനം ചെയ്തു. ഐ.സി.ഡി.എസ് സൂപ്പര്‍വൈസര്‍ കെ. ജയഗീത, ബ്ളോക്ക് അംഗം പി. നാടിക്കുട്ടി, കെ.കെ. സാജിത, ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ എം. വിജയന്‍, കെ.പി. റഹ്മത്ത്, സി. പുഷ്പജ എന്നിവര്‍ നേതൃത്വം നല്‍കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.