പെരിന്തല്‍മണ്ണയില്‍ ജനസമ്പര്‍ക്ക സര്‍വേ തുടങ്ങി

പെരിന്തല്‍മണ്ണ: നഗരസഭയില്‍ അടുത്ത അഞ്ച് വര്‍ഷത്തേക്കുള്ള സുസ്ഥിര വികസന പദ്ധതിക്ക് തുടക്കമായി. വികസനത്തിനായി സമയബന്ധിതമായ കര്‍മപദ്ധതിയും മാസ്റ്റര്‍ പ്ളാനും തയാറാക്കുകയാണ് ലക്ഷ്യം. കൗണ്‍സിലര്‍മാരുടെ നേതൃത്വത്തില്‍ നഗരസഭയിലെ 34 വാര്‍ഡുകളിലെയും വീടുകള്‍ കയറിയിറങ്ങിയാണ് ജനാഭിപ്രായം തേടുന്നത്. വാര്‍ഡ് തലത്തില്‍ സ്വരൂപിക്കുന്ന അഭിപ്രായങ്ങള്‍ ക്രോഡീകരിച്ച്, പ്രത്യേക വാര്‍ഡ് സഭ ചേര്‍ന്ന് വാര്‍ഡ് വികസന കരട് രേഖയുണ്ടാക്കും. നഗരസഭയില്‍നിന്ന് ഓരോ കുടുംബത്തിനും ലഭിക്കേണ്ട സേവനങ്ങള്‍ ഏതെന്ന് കണ്ടത്തെി നടപ്പാക്കാന്‍ കഴിയുന്ന തരത്തിലാണ് പദ്ധതി. വാര്‍ഡ് തലത്തിലെ ക്രോഡീകരിച്ച റിപ്പോര്‍ട്ടും നഗരത്തില്‍ നടത്തുന്ന വ്യാപാര-വാഹന മേഖലയിലെ സര്‍വേയും പരിശോധിച്ച് ഓരോ മേഖലക്കും പ്രത്യേക മാസ്റ്റര്‍ പ്ളാനുണ്ടാക്കി സുസ്ഥിര വികസന പദ്ധതിതയാറാക്കും. ടൗണ്‍ഹാള്‍ പരിസരത്തെ തെക്കത്ത് അബ്ദുറഹ്മാന്‍െറ വീട്ടില്‍ സര്‍വേ നടത്തി ചെയര്‍മാന്‍ എം. മുഹമ്മദ് സലീം ഉദ്ഘാടനം നിര്‍വഹിച്ചു. വൈസ് ചെയര്‍പേഴ്സന്‍ നിഷി അനില്‍രാജ് അധ്യക്ഷത വഹിച്ചു. കെ.സി. മൊയ്തീന്‍കുട്ടി, ശോഭന, എ. രതി, കിഴിശ്ശേരി മുസ്തഫ, എ.എസ്. സുഭഗന്‍, ഉസ്മാന്‍ താമരത്ത് എന്നിവര്‍ പങ്കെടുത്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.