ഫെബ്രുവരിക്കകം 60 പാലങ്ങള്‍ തുറക്കും –മന്ത്രി

വള്ളിക്കുന്ന്: സംസ്ഥാനത്ത് 60 പാലങ്ങള്‍ ഫെബ്രുവരിക്കകം ഗതാഗതത്തിന് തുറന്ന് നല്‍കുമെന്ന് പൊതുമരാമത്ത് മന്ത്രി വി.കെ. ഇബ്രാഹീം കുഞ്ഞ്. 6.56 കോടി രൂപ ചെലവില്‍ നിര്‍മിച്ച മാതാപ്പുഴ പാലത്തിന്‍െറ ഉദ്ഘാടനം നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം. 400 ദിവസങ്ങള്‍ക്കുള്ളില്‍ 100 പാലം പണിയാന്‍ സര്‍ക്കാര്‍ നടപ്പാക്കിയ പദ്ധതിയില്‍ 40 പാലങ്ങള്‍ പണിതു കഴിഞ്ഞു. ബാക്കിയുള്ള 60 പാലങ്ങള്‍ യാഥാര്‍ഥ്യമാക്കാന്‍ നടപടികള്‍ പുരോഗമിക്കുകയാണ്. 400 ദിവസങ്ങള്‍ക്കുള്ളില്‍ 100 പാലങ്ങള്‍ എന്ന പദ്ധതിയില്‍ ഉള്‍പ്പെടുത്തി യാഥാര്‍ഥ്യമാക്കിയ നാല്‍പതാമത്തെ പാലമാണ് മാതാപ്പുഴയിലേത്. നിര്‍മാണത്തിലിരിക്കുന്ന എല്ലാ പൊതുമരാമത്ത് പ്രവൃത്തികളും പുരോഗതിയിലാണ്. പ്രവൃത്തികള്‍ എത്രയും വേഗത്തില്‍ പൂര്‍ത്തീകരിക്കാന്‍ നടപടിയെടുക്കുമെന്നും മന്ത്രി വ്യക്തമാക്കി. കെ.എന്‍.എ. ഖാദര്‍ എം.എല്‍.എ അധ്യക്ഷത വഹിച്ചു. ഡിവിഷന്‍ എക്സിക്യൂട്ടിവ് എന്‍ജിനീയര്‍ കെ. മുഹമ്മദ് ഇസ്മായില്‍ റിപ്പോര്‍ട്ട് അവതരിപ്പിച്ചു. സൂപ്രണ്ടിങ് എന്‍ജിനീയര്‍ കെ.വി. ആസഫ്, അസി. എക്സി. എന്‍ജിനീയര്‍ കെ. നാരായണന്‍, തിരൂരങ്ങാടി ബ്ളോക്ക് പഞ്ചായത്ത് പ്രസിഡന്‍റ് കെ.എ. കലാം, തേഞ്ഞിപ്പലം ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ് സഫിയാ റസാഖ് തോട്ടത്തില്‍, വൈസ് പ്രസിഡന്‍റ് കെ.എം.പി. ഹൈറുന്നിസ, വള്ളിക്കുന്ന് ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ് വി.എന്‍. ശോഭന, വൈസ് പ്രസിഡന്‍റ് വി. സതി, ജില്ലാ പഞ്ചായത്തംഗം ബക്കര്‍ ചെര്‍ണൂര്‍, ബ്ളോക്ക് പഞ്ചായത്തംഗം രാജേഷ് ചാക്യാടന്‍, പഞ്ചായത്തംഗങ്ങളായ സവാദ് കള്ളിയില്‍, അഫ്സത്ത് ബീവി, നിസാര്‍ കുന്നുമ്മല്‍, രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികളായ വി.പി. അബ്ദുല്‍ ഹമീദ്, പി.എം. മൊയ്തീന്‍ കോയ ഹാജി, ടി.പി. ഗോപിനാഥന്‍, കെ.പി. മുഹമ്മദ്, മുല്ലശ്ശരി വേണുഗോപാല്‍, വി.പി. സോമസുന്ദരന്‍, ഇരുമ്പന്‍ സെയ്തലവി, പി. ജയനിദാസ്, എം. വിജയന്‍, പ്രഫ. എ.പി. അബ്ദുല്‍ വഹാബ്, കെ. സുരേന്ദ്രന്‍ എന്നിവര്‍ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.