മലപ്പുറം: നഗരസഭയില്‍ കഴിഞ്ഞ ഭരണസമിതി കൊട്ടിഘോഷിച്ച് നടപ്പാക്കിയ പദ്ധതികള്‍ പലതും പ്രവര്‍ത്തനരഹിതമാവുന്നു. ഗ്ളാമര്‍ പദ്ധതിയായ സൗജന്യ വൈഫൈ സംവിധാനം മുന്നോട്ടുകൊണ്ടുപോവാന്‍ പ്രയാസപ്പെടുകയാണ്. സ്മാര്‍ട്ട് ഫോണ്‍ ഉപയോക്താക്കള്‍ക്കുള്ള സിറ്റിസണ്‍ എംപവര്‍മെന്‍റ് മൊബൈല്‍ ആപ്ളിക്കേഷന്‍ തുടങ്ങിയിടത്തു തന്നെ. വൈഫൈയില്‍ പ്രശ്നം പണം പ്രതിവര്‍ഷം 40 ലക്ഷം രൂപ മുടക്കേണ്ട വൈഫൈ പദ്ധതിയുടെ നടത്തിപ്പിന് പണമാണ് പ്രശ്നം. ദിവസങ്ങളോളം സാങ്കേതിക തകരാര്‍ മൂലം വൈഫൈ പ്രവര്‍ത്തനരഹിതമായിരുന്നു. ചൊവ്വാഴ്ച രാത്രിയാണ് ഇത് നന്നാക്കിയത്. പദ്ധതി നടപ്പാക്കാന്‍ ഒരു കോടി രൂപയായിരുന്നു ചെലവ്. ഇതില്‍ 50 ലക്ഷം നഗരസഭ മുടക്കി. ബാക്കി 50 ലക്ഷം ഐ.ടി മിഷന്‍ ഇനിയും നല്‍കിയിട്ടില്ല. പണം കണ്ടത്തൊന്‍ നഗരസഭ വഴിതേടുന്നുണ്ട്. അതേസമയം, പദ്ധതി നിര്‍ത്തലാക്കുന്ന പ്രശ്നമേ ഉദിക്കുന്നില്ളെന്ന് നഗരസഭാധ്യക്ഷ സി.എച്ച്. ജമീല പറഞ്ഞു. പ്ളാന്‍ ഫണ്ടില്‍ നിന്ന് തുക വകയിരുത്തുകയാണ് ലക്ഷ്യം. പദ്ധതി നിര്‍ത്തേണ്ട സാഹചര്യം നിലവിലുണ്ടെന്ന് തോന്നുന്നില്ളെന്ന് മുന്‍ ചെയര്‍മാന്‍ കെ.പി. മുഹമ്മദ് മുസ്തഫയും വ്യക്തമാക്കി. എല്ലാവരും മലപ്പുറത്തെ പിന്തുടരാന്‍ ശ്രമിക്കുമ്പോള്‍ പിറകോട്ടല്ല മുന്നോട്ടാണ് പോവേണ്ടതെന്നും അദ്ദേഹം പറഞ്ഞു. ആപ്ളിക്കേഷനും ആപ്പിലായി നഗരസഭയില്‍ ലഭ്യമായ പദ്ധതികളും ആനുകൂല്യങ്ങളും പ്രവൃത്തികളും വേഗത്തില്‍ ജനങ്ങളിലത്തെിക്കല്‍, സേവന-സന്നദ്ധ പ്രവര്‍ത്തനം, ജനപ്രതിനിധികളുമായി ആശയവിനിമയം തുടങ്ങിയ ലക്ഷ്യങ്ങളോടെയാണ് സിറ്റിസണ്‍ എംപവര്‍മെന്‍റ് മൊബൈല്‍ ആപ്ളിക്കേഷന്‍ തയാറാക്കിയത്. എന്നാല്‍, ഇത് നിലവില്‍ വന്നതല്ലാതെ അപ്ഡേഷനൊന്നും നടക്കുന്നില്ല. ആപ്ളിക്കേഷന്‍ വഴി വിവിധ വകുപ്പുകളുമായി ബന്ധപ്പെട്ട വാര്‍ത്തകളും സന്ദേശങ്ങളും ജനങ്ങള്‍ക്ക് ലഭിക്കുമെന്നും കലക്ടറേറ്റ്, നഗരസഭ, കുടുംബശ്രീ തുടങ്ങിയവയില്‍ നിന്നുള്ള വിവരങ്ങള്‍ അപ്പപ്പോള്‍ അറിയാനാവുമെന്നും അപേക്ഷാ ഫോറങ്ങള്‍ ഡൗണ്‍ലോഡ് ചെയ്യാമെന്നുമൊക്കെയായിരുന്നു വാഗ്ദാനം. അപകട സാഹചര്യങ്ങളില്‍പ്പെടുന്നവര്‍ക്ക് ഉപയോഗിക്കാവുന്ന എസ്.ഒ.എസ് ബട്ടണും ചാറ്റ്റൂമും പറച്ചിലിലൊതുങ്ങി. എന്നാല്‍, ഭരണസമിതി മാറിയതിനാലാണ് ആപ്ളിക്കേഷന്‍ പ്രവര്‍ത്തനം മന്ദഗതിയിലായതെന്ന് സ്ഥിരംസമിതി അധ്യക്ഷന്‍ പരി അബ്ദുല്‍ മജീദ് പറഞ്ഞു. പുതിയ കൗണ്‍സിലര്‍മാരുടെ വിവരങ്ങള്‍ ചേര്‍ക്കല്‍ ഉള്‍പ്പെടെയുള്ള പ്രവൃത്തികള്‍ ഏല്‍പ്പിച്ചിട്ടുണ്ട്. കൂടുതല്‍ ഊര്‍ജത്തോടെ മുഴുവന്‍ കാര്യങ്ങളും നടപ്പാക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.