മരുത പരലുണ്ടയില്‍ കാട്ടാന ഭീതിപരത്തി

എടക്കര: മരുത പരലുണ്ടയില്‍ വീട്ടുമുറ്റത്തത്തെിയ കാട്ടാന ഭീതിപരത്തി. ആനയുടെ പരാക്രമത്തില്‍ കമുക് വീണ് വീടിന് കേടുപാട് സംഭവിച്ചു. പരലുണ്ടയില്‍ വനാതിര്‍ത്തിയിലുള്ള പടിഞ്ഞാറേപുരക്കല്‍ അയ്യപ്പന്‍, പരലുണ്ട ശങ്കരന്‍ എന്നിവരുടെ വീട്ടുമുറ്റത്തത്തെിയ കൊമ്പനാണ് നാശം വിതച്ചത്. തിങ്കളാഴ്ച പുലര്‍ച്ചെ അഞ്ചിനാണ് ഒറ്റയാന്‍ കാടിറങ്ങിയത്തെിയത്. അയ്യപ്പന്‍െറയും ശങ്കരന്‍െറയും വീട്ടില്‍ ഈസമയം ആളുണ്ടായിരുന്നില്ല. ശങ്കരന്‍െറ വീട്ടുമുറ്റത്തെ അഞ്ച് കമുക്, രണ്ട് തെങ്ങ്, 18 വാഴ എന്നിവ നശിപ്പിച്ച് രാവിലെ ആറോടെയാണ് കൊമ്പന്‍ കാടുകയറിയത്. ഏതാനും ദിവസങ്ങളിലായി ആനയുടെ പരാക്രമം തുടരുന്നതായി പ്രദേശവാസികള്‍ പറഞ്ഞു. പരലുണ്ട വനാതിര്‍ത്തിയില്‍ മൂന്ന് കുടുംബങ്ങളാണ് താമസിക്കുന്നത്. നിരന്തര ആനശല്യത്തിന് പരിഹാരം കാണണമെന്ന് ഇവര്‍ ആവശ്യപ്പെട്ടു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.