എടക്കര: സാമൂഹിക വനവത്കരണത്തിന്‍െറ ഭാഗമായി ജനവാസ കേന്ദ്രങ്ങളോട് ചേര്‍ന്ന് നട്ടുപിടിപ്പിച്ച അക്കേഷ്യ തോട്ടങ്ങള്‍ വെട്ടിമാറ്റി തുടങ്ങി. അക്കേഷ്യ മരങ്ങള്‍ പൂക്കുന്നതോടെ ആസ്ത്മ പോലുള്ള രോഗങ്ങള്‍ വര്‍ധിക്കാനും പ്രദേശത്ത് വരള്‍ച്ചക്കും കാരണമാകുമെന്നതിനാല്‍ നാട്ടുകാരുടെ കടുത്ത എതിര്‍പ്പുണ്ടായിരുന്നു. ജലസ്രോതസ്സുകള്‍ ധാരാളം ഉണ്ടായിരുന്ന ഇവിടെ അക്കേഷ്യ മരങ്ങള്‍ നട്ടതോടെ വനത്തിലെ ഉറവകളും അരുവികളും വറ്റിയതായും നാട്ടുകാര്‍ ആരോപിച്ചിരുന്നു. നിലമ്പൂര്‍ നോര്‍ത് ഡിവിഷനില്‍ വഴിക്കടവ്, പോത്തുകല്‍ ഫോറസ്റ്റ് സ്റ്റേഷന്‍ പരിധികളിലാണ് ലോകബാങ്ക് സഹായത്തോടെ 2002-03 വര്‍ഷത്തില്‍ 77 ഹെക്ടറോളം സ്ഥലത്ത് അക്കേഷ്യ നട്ടുപിടിപ്പിച്ചത്. മരുത ജനവാസ കേന്ദ്രത്തോട് ചേര്‍ന്ന ഇരുള്‍കുന്നില്‍ 36.125 ഹെക്ടര്‍, പാറമലയില്‍ 32.5 ഹെക്ടര്‍, കരിയംമുരിയം വനത്തിലെ ഉണിച്ചന്തയില്‍ അഞ്ച് ഹെക്ടര്‍, ചുരുളിയില്‍ അഞ്ച് ഹെക്ടര്‍ എന്നിങ്ങനെയാണ് തോട്ടമുള്ളത്. പ്രദേശത്തെ ജനങ്ങളുടെ എതിര്‍പ്പ് അവഗണിച്ച് സാമൂഹികവനവത്കരണത്തിന്‍െറ ഭാഗമായി സ്വാഭാവിക വനം വെട്ടിമാറ്റിയാണ് മരം നട്ടിരുന്നത്. എട്ടുവര്‍ഷംകൊണ്ട് പൂര്‍ണ വളര്‍ച്ചയത്തെിയ മരങ്ങള്‍ വെട്ടിമാറ്റുന്നത് വര്‍ക്കിങ് പ്ളാനുകള്‍ നടക്കാത്തതിനെ തുടര്‍ന്ന് നീണ്ടുപോകുകയായിരുന്നു. കേന്ദ്ര വനം-പരിസ്ഥിതി മന്ത്രാലയത്തിന് കീഴിലെ ബംഗളൂരുവിലുള്ള കാര്യാലയത്തിലെ വര്‍ക്കിങ് പ്ളാന്‍ ഓഫിസറില്‍ നിന്ന് അടുത്തിടെയാണ് മരങ്ങള്‍ വെട്ടിമാറ്റാന്‍ അനുമതി ലഭിച്ചത്. ഇതുപ്രകാരം 13 വര്‍ഷം വളര്‍ച്ചയത്തെിയ മരുത ഇരൂള്‍കുന്നിലെ 36.125 ഹെക്ടര്‍, പാറമലയിലെ 32.5 ഹെക്ടര്‍, കരിയംമുരിയം വനത്തിലെ ഉണിച്ചന്തയിലെ അഞ്ച് ഹെക്ടര്‍ എന്നീ തോട്ടങ്ങളാണ് വെട്ടിമാറ്റുക. ചുരുളിയിലെ തോട്ടം വെട്ടിമാറ്റാനുള്ള അനുമതി ലഭിച്ചിട്ടില്ല. അനുമതി ലഭിച്ച മാമാങ്കര പാറമലയില്‍ മരങ്ങള്‍ വെട്ടിമാറ്റിത്തുടങ്ങി. കേന്ദ്ര പൊതുമേഖലാ സ്ഥാപനമായ കോട്ടയം വെള്ളൂരിലെ ഹിന്ദുസ്ഥാന്‍ ന്യൂസ് പ്രിന്‍റ് കമ്പനിയിലേക്കാണ് മരങ്ങള്‍ കയറ്റിയയക്കുന്നത്. ജനങ്ങളുടെ എതിര്‍പ്പ് വീണ്ടും ഉണ്ടാകുമെന്നതിനാല്‍ ഇനി മറ്റ് മരങ്ങളായിരിക്കും വനംവകുപ്പ് വെച്ചുപിടിപ്പിക്കുകയെന്നാണ് കരുതുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.