ഇംപ്രിന്‍റ് ചലച്ചിത്രമേള സമാപിച്ചു

കൊണ്ടോട്ടി: ‘അസഹിഷ്ണുതക്കെതിരെ പോരാട്ടം’ വിഷയത്തില്‍ തനിമ കലാസാഹിത്യവേദി ജില്ലാ കമ്മിറ്റിയും എസ്.ഐ.ഒ കൊണ്ടോട്ടി ഏരിയയും സംഘടിപ്പിച്ച ഇംപ്രിന്‍റ് അന്താരാഷ്ട്ര ചലച്ചിത്രമേള സമാപിച്ചു. ഞായറാഴ്ച ഇരുപതോളം ഹ്രസ്വ സിനിമകള്‍ പ്രദര്‍ശിപ്പിച്ചു. ആനുകാലിക ഇന്ത്യയിലെ വിവിധ മേഖലകളില്‍ നടമാടുന്ന അസഹിഷ്ണുതയുടെ കഥപറയുന്നതായിരുന്നു സിനിമകള്‍. കൊണ്ടോട്ടി കല്‍ബുര്‍ഗി തിയറ്ററിലാണ് (മര്‍കസ് ഓഡിറ്റോറിയം) രണ്ട് ദിവസത്തെ മേള നടന്നത്. ഞായറാഴ്ച ഹ്രസ്വ ചലച്ചിത്ര മത്സരങ്ങളും നടന്നു. ചലച്ചിത്രമേളക്ക് സമാപനം കുറിച്ച് ‘ഹൈദറിന്‍െറ പാട്ട്’ ഏകപാത്ര നാടകം മുസമ്മില്‍ അവതരിപ്പിച്ചു. തിരക്കഥാകൃത്ത് ടി.എ. റസാഖ് സമാപന ചടങ്ങ് ഉദ്ഘാടനം ചെയ്തു. അഷ്റഫ്, ഷാജഹാന്‍, കോയക്കുട്ടി, സലീം വാഴക്കാട്, സി.പി. മുസ്തഫ, ബിജു മോഹന്‍, ഷഫീഖ്, നസ്റുല്ല വാഴക്കാട്, ടി.പി. ജറീര്‍, സല്‍വ, മെഹര്‍ മന്‍സൂര്‍, ഷിഹാബ്, ഇംതിയാസ് എന്നിവര്‍ സംസാരിച്ചു. കൊണ്ടോട്ടി: ഇംപ്രിന്‍റ് അന്താരാഷ്ട്ര ചലച്ചിത്രമേളയോടനുബന്ധിച്ച് ഫാഷിസത്തിനെതിരെ വരയും കുറിയും എന്ന പേരില്‍ പ്രതിഷേധ സംഗമം നടത്തി. സാമൂഹിക പ്രവര്‍ത്തകയായ തമ്പാട്ടിയും ഫിലിം മെയ്ക്കര്‍ ശ്രീമിത്ത് ശേഖറും തങ്ങളുടെ പ്രതിഷേധങ്ങള്‍ വരച്ചും കുറിച്ചും ഉദ്ഘാടനം ചെയ്തു. തുടര്‍ന്ന് പ്രതിനിധികള്‍ അവരുടെ എതിര്‍പ്പും വിയോജിപ്പും രേഖപ്പെടുത്തി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.