മാവോവാദി ഭീഷണിക്കിടെ ചുറ്റുമതിലില്ലാത്ത വാടകക്കെട്ടിടത്തില്‍ ഫോറസ്റ്റ് സ്റ്റേഷന്‍

കാളികാവ്: മാവോവാദി അക്രമവും ഭീഷണിയും നിലനില്‍ക്കുമ്പോഴും ഫോറസ്റ്റ് സ്റ്റേഷന്‍ ചുറ്റുമതില്‍ പോലുമില്ലാതെ വാടകക്കെട്ടിടത്തില്‍. കാളികാവ് പഞ്ചായത്തിലെ അരിമണലില്‍ സ്ഥിതി ചെയ്യുന്ന കരുവാരകുണ്ട് ഫോറസ്റ്റ് സ്റ്റേഷനാണ് ഈ ദുര്‍ഗതി. നേരത്തേ കരുവാരകുണ്ട് അങ്ങാടിക്ക് സമീപത്തെ സ്റ്റേഷന്‍ രണ്ടു വര്‍ഷം മുമ്പാണ് അരിമണലിലേക്ക് മാറ്റിയത്. സ്റ്റേഷന്‍ പിന്നീട് ചോക്കാട്ടേക്ക് മാറ്റാന്‍ ശ്രമിച്ചെങ്കിലും വിജയിച്ചില്ല. പുല്ലങ്കോട് എസ്റ്റേറ്റില്‍ സ്റ്റേഷന് സ്ഥലമൊരുക്കണമെന്ന് ആവശ്യപ്പെട്ട് വനം അധികൃതര്‍ എസ്റ്റേറ്റ് മാനേജ്മെന്‍റിനെ സമീപിച്ചിട്ടുണ്ട്. തീരുമാനം അനുകൂലമായാല്‍ മാത്രമേ സ്റ്റേഷന്‍െറ ദുരിതാവസ്ഥക്ക് പരിഹാരമാവൂ.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.