പൊലീസ് അനാസ്ഥയില്‍ തിരൂര്‍ നഗരം സ്തംഭിച്ചത് ഒരു മണിക്കൂര്‍

തിരൂര്‍: കണ്ടെയ്നറിന് മുകളിലേക്ക് വീണ മരം വെട്ടിമാറ്റാന്‍ വിളിപ്പാടകലെയുള്ള അഗ്നിശമന സേനയുടെ സഹായം തേടാതെ പൊലീസ് അലംഭാവം കാണിച്ചത് മൂലം ചൊവ്വാഴ്ച നഗരത്തില്‍ വന്‍ ഗതാഗത സ്തംഭനം. റിങ് റോഡ് ജങ്ഷനിലും ബസ്സ്റ്റാന്‍ഡ് പരിസരത്തുമാണ് ഒരുമണിക്കൂറോളം വാഹനഗതാഗതം താറുമാറായത്. റിങ് റോഡ് അരികിലെ മരം അതുവഴി വന്ന കണ്ടെയ്നറിന് മുകളിലേക്ക് മറിഞ്ഞതോടെയായിരുന്നു സംഭവങ്ങളുടെ തുടക്കം. സ്ഥലത്തത്തെിയ ട്രാഫിക് പൊലീസുകാരന്‍ വിവരം പൊലീസ് കണ്‍ട്രോള്‍ യൂനിറ്റില്‍ അറിയിച്ചു. വൈകാതെ സ്ഥലത്തുനിന്ന് പൊലീസുകാരന്‍ മടങ്ങി. അര മണിക്കൂറിലേറെയായിട്ടും അഗ്നിശമന സേനയോ മറ്റ് അധികൃതരോ സ്ഥലത്തത്തെിയില്ല. തുടര്‍ന്ന് നാട്ടുകാര്‍ നേരിട്ട് വിളിച്ചപ്പോഴാണ് അഗ്നിശമന സേന വിവരം അറിയുന്നത്. ഉടന്‍ സ്ഥലത്തത്തെിയ അഗ്നിശമന സേന അരമണിക്കൂറോളം സമയമെടുത്ത് മരം വെട്ടിമാറ്റി. അത്രയുംനേരം സെന്‍ട്രല്‍ ജങ്ഷന്‍ ഭാഗത്ത് ഗതാഗതം സ്തംഭിച്ച് കിടക്കുകയായിരുന്നു. ട്രാഫിക് പൊലീസുകാരന്‍ നല്‍കിയ വിവരം കണ്‍ട്രോള്‍ യൂനിറ്റില്‍നിന്ന് അഗ്നിശമന സേനക്ക് കൈമാറാതിരുന്നതാണ് വിനയായത്. പൊലീസുകാരന്‍ സ്ഥലത്ത് വന്ന് മടങ്ങിയതിനാല്‍ വൈകാതെ അഗ്നിശമന സേനയത്തെുമെന്ന പ്രതീക്ഷയില്‍ നാട്ടുകാരും കഴിഞ്ഞു. സമയമേറെയായിട്ടും ആരും എത്താതിരുന്നതോടെയാണ് നാട്ടുകാര്‍ രംഗത്തിറങ്ങിയത്. മരം വീണെങ്കിലും കണ്ടെയ്നറിന് കേട് പറ്റിയില്ല. മറ്റ് വാഹനങ്ങളുടെ മുകളിലേക്കും യാത്രക്കാരുടെ ദേഹത്തേക്കും മരം വീഴാതിരുന്നത് വന്‍ ദുരന്തം ഒഴിവായി. മരം മുറിച്ചുമാറ്റാന്‍ അസി. സ്റ്റേഷന്‍ മാസ്റ്റര്‍ പി.ഐ. ഷംസുദ്ദീന്‍, ലീഡിങ് ഫയര്‍മാന്‍ ആര്‍.പി. ഗോപകുമാര്‍ എന്നിവര്‍ നേതൃത്വം നല്‍കി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.