പെരിന്തല്‍മണ്ണ: സേഫ് കേരള പദ്ധതിയുടെ ഭാഗമായി ഡെപ്യൂട്ടി ഡി.എം.ഒ ഡോ. ആര്‍. രേണുകയുടെ നേതൃത്വത്തില്‍ ഇതര സംസ്ഥാന തൊഴിലാളി കേന്ദ്രങ്ങളില്‍ ആരോഗ്യവകുപ്പ് പരിശോധന നടത്തി. താമസ സ്ഥലങ്ങള്‍, തൊഴിലിടങ്ങള്‍, കച്ചവട സ്ഥാപനങ്ങള്‍ എന്നിവിടങ്ങളിലായിരുന്നു പരിശോധന. ശുചിത്വക്കുറവും കൊതുകു വളരാനുള്ള സാധ്യതയും പലയിടത്തും കണ്ടത്തെി. ഇടുങ്ങിയ നിലയിലുള്ള താമസകേന്ദ്രങ്ങള്‍ വൃത്തിഹീനവുമാണ്. ശുചിത്വപൂര്‍ണമായതും സൗകര്യവുമുള്ള താമസ സ്ഥലം ഒരുക്കണമെന്നും മാലിന്യസംസ്കരണ സംവിധാനം ഏര്‍പ്പെടുത്താനും ഇത്തരക്കാര്‍ താമസിക്കുന്ന കെട്ടിട ഉടമകള്‍ക്ക് ആരോഗ്യവകുപ്പ് നിര്‍ദേശം നല്‍കി. ഇതര സംസ്ഥാന തൊഴിലാളികള്‍ക്കുള്ള മുഴുവന്‍ വൈദ്യസഹായവും പെരിന്തല്‍മണ്ണ ജില്ലാ ആശുപത്രിയില്‍നിന്ന് നല്‍കുമെന്ന് സൂപ്രണ്ട് ഡോ. എ. ഷാജി അറിയിച്ചു. അസി. ജില്ലാ ലെപ്രസി ഓഫിസര്‍ അബ്ദുല്‍ ഹമീദ്, ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍മാരായ വി. സിദ്ദീഖ്, എന്‍. അനില്‍കുമാര്‍, കെ.ടി. സക്കീര്‍ ഹുസൈന്‍, പി.എം.എസ്.എ പദ്ധതി മാനേജര്‍ നിഥിന്‍ എന്നിവരും പരിശോധന സംഘത്തിലുണ്ടായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.