അരീക്കോട് താലൂക്കാശുപത്രിയില്‍ ആവശ്യത്തിന് ഡോക്ടര്‍മാരെ നിയമിക്കണം –ഡി.വൈ.എഫ്.ഐ

അരീക്കോട്: ഗവ. താലൂക്കാശുപത്രിയില്‍ ആവശ്യത്തിന് ഡോക്ടര്‍മാരെയും ജീവനക്കാരെയും നിയമിക്കണമെന്ന് സൗത് പുത്തലത്ത് നടന്ന ഡി.വൈ.എഫ്.ഐ അരീക്കോട് ബ്ളോക്ക് സമ്മേളനം ആവശ്യപ്പെട്ടു. പ്രതിനിധി സമ്മേളനം സി.പി.എം സംസ്ഥാന കമ്മിറ്റി അംഗം പുത്തലത്ത് ദിനേശന്‍ ഉദ്ഘാടനം ചെയ്തു. അരീക്കോട് ഏരിയാ സെക്രട്ടറി കെ.വി. സലാഹുദ്ദീന്‍, ഡി.വൈ.എഫ്.ഐ സംസ്ഥാന കമ്മിറ്റി അംഗം വി.ടി. സോഫിയ, ജില്ലാ സെക്രട്ടറി പി.കെ. അബ്ദുല്ല നവാസ്, വൈസ് പ്രസിഡന്‍റ് ചാര്‍ളി കബീര്‍ദാസ്, കെ.പി. ഫൈസല്‍ എന്നിവര്‍ സംസാരിച്ചു. പൊതുസമ്മേളനം ഡി.വൈ.എഫ്.ഐ സംസ്ഥാന കമ്മിറ്റിയംഗം എ.എ. റഷീദ് ഉദ്ഘാടനം ചെയ്തു. തദ്ദേശ തെരഞ്ഞെടുപ്പില്‍ വിജയിച്ചവര്‍ക്ക് സ്വീകരണം നല്‍കി. വിവിധ പാര്‍ട്ടിയില്‍നിന്ന് ഡി.വൈ.എഫ്.ഐയില്‍ ചേര്‍ന്ന അമ്പതോളം യുവാക്കള്‍ക്ക് സ്വീകരണം നല്‍കി. കെ.വി. സലാഹുദ്ദീന്‍, സി.പി.എം ലോക്കല്‍ കമ്മിറ്റി സെക്രട്ടറി കണ്ടേങ്ങല്‍ അബ്ദുറഹ്മാന്‍, ഡി.വൈ.എഫ്.ഐ ജില്ലാ സെക്രട്ടേറിയറ്റ് അംഗം കെ. മുഹമ്മദ് ഷരീഫ് എന്നിവര്‍ സംസാരിച്ചു. സൗത് പുത്തലം ബ്രാഞ്ച് സെക്രട്ടറി സലാം നന്ദി പറഞ്ഞു. ഭാരവാഹികള്‍: കെ.പി. ഷക്കീര്‍ (പ്രസി), കെ.വി. ശ്രീജേഷ്, ടി.പി. രഹ്ന സബീന (വൈസ് പ്രസി), കെ. ജിനേഷ് (സെക്ര), കെ. നാദില്‍, ടി.വി. അബ്ദുല്‍ റഷീദ് (ജോ. സെക്ര), അബൂബക്കര്‍ സിദ്ദീഖ്, അസ്ലം ഷേര്‍ഖാന്‍ (സെക്രട്ടേറിയറ്റ് അംഗങ്ങള്‍), പി.സി. സതീഷ് (ട്രഷ).
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.