കാരുണ്യത്തിന്‍െറ ഭക്ഷണപ്പൊതിയൊരുക്കി കൊട്ടൂക്കര സ്കൂള്‍ വിദ്യാര്‍ഥികള്‍

കൊണ്ടോട്ടി: രോഗം കാരണം ദുരിതമനുഭവിക്കുന്നവര്‍ക്ക് കാരുണ്യത്തിന്‍െറ ഭക്ഷണപ്പൊതിയൊരുക്കി മാതൃകയാവുകയാണ് കൊട്ടൂക്കര ഹയര്‍സെക്കന്‍ഡറി സ്കൂളിലെ വിദ്യാര്‍ഥികളും അധ്യാപകരും. നിത്യരോഗികള്‍ക്ക് ഓരോ മാസവും ഭക്ഷ്യവിഭവങ്ങള്‍ എത്തിക്കാനുള്ള ഉദ്യമത്തിലാണിവര്‍. ഒരുമാസം ഒരു ഭക്ഷണപദാര്‍ഥം എന്നതായിരുന്നു അധ്യാപകര്‍ മുന്നോട്ടുവെച്ച നിര്‍ദേശം. തുടക്കമെന്ന നിലയില്‍ നവംബറില്‍ പഞ്ചസാര കൊണ്ടുവരാന്‍ നിര്‍ദേശിച്ചതോടെ തൊട്ടടുത്ത ദിവസം സ്കൂളിലത്തെിയത് 150 കിലോ പഞ്ചസാരയാണ്. അധ്യാപകരും ഈ ഉദ്യമത്തിലേക്ക് ശമ്പളത്തില്‍നിന്ന് ഒരു വിഹിതം എല്ലാ മാസവും നീക്കി വെക്കാന്‍ തീരുമാനിച്ചിരിക്കുകയാണ്. സമീപത്തെ പാലിയേറ്റിവ് യൂനിറ്റിനാണ് സാധനങ്ങള്‍ കൈമാറുന്നത്. ഇവരാണ് ഇത് അര്‍ഹരായവരില്‍ എത്തിക്കുക. പൂര്‍വ വിദ്യാര്‍ഥികളും എല്ലാ മാസവും ഇതിലേക്ക് വിഹിതം നല്‍കാമെന്ന് വാഗ്ദാനം ചെയ്തിട്ടുണ്ട്. ഭക്ഷ്യവസ്തുക്കളുടെ കൈമാറ്റം പ്രിന്‍സിപ്പല്‍ സി.എ ബഷീര്‍ നിര്‍വഹിച്ചു. പാലിയേറ്റിവ് ഭാരവാഹികളായ കെ.പി. ഹുസൈന്‍, കെ.കെ. കോയ എന്നിവര്‍ ഏറ്റുവാങ്ങി. ടി. മുഹമ്മദലി അധ്യക്ഷത വഹിച്ചു. പി.ടി.എ പ്രസിഡന്‍റ് എം.സി. കുഞ്ഞാപ്പു, മജീദ്, ഇസ്മായില്‍ എന്നിവര്‍ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.