ബി.പി അങ്ങാടി: റബറൈസ് ചെയ്ത റോഡ് കുടിവെള്ള പൈപ്പിടാന്‍ കുത്തിക്കീറുന്നുവെന്ന് പരാതിയുയര്‍ന്നു. തിരുനാവായ ത്വരിത ഗ്രാമീണ കുടിവെള്ള പദ്ധതിയുടെ പൈപ്പ്ലൈന്‍ തിരൂര്‍ ഭാഗത്തേക്ക് നീട്ടാന്‍ വേണ്ടിയാണ് കോലൂപാലം, മുസ്ലിയാരങ്ങാടി, കണ്ണംകുളം ഭാഗങ്ങളില്‍ റബറൈസ്ഡ് റോഡ് ജെ.സി.ബി ഉപയോഗിച്ച് കീറുന്നത്. ഇതുമൂലം കേടുവരുന്ന റോഡുകള്‍ പിന്നീട് നന്നാക്കാന്‍ ഏറെക്കാലം പിടിക്കുമെന്നതിനാല്‍ യാത്രക്കാര്‍ക്ക് പ്രയാസം നേരിടുന്നു. വാഹനങ്ങള്‍ സൈഡ് കൊടുക്കുമ്പോള്‍ കുതിര്‍ന്ന മണ്ണില്‍ ചക്രങ്ങള്‍ താഴാനും മറിയാനും സാധ്യതയേറെയാണെന്ന് നാട്ടുകാരും യാത്രക്കാരും പറയുന്നു. റോഡ് നവീകരിക്കുമ്പോള്‍ തന്നെ പൈപ്പുകളിടാനുള്ള സംവിധാനങ്ങള്‍ ഒരുക്കാത്തതാണ് പ്രശ്നമെന്ന് ജനം ചൂണ്ടിക്കാട്ടുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.