പെരിന്തല്‍മണ്ണ: സാമൂഹിക തിന്മകളില്‍ നിന്നകന്ന് വിശുദ്ധിയുടെ ഹൃദയവാതില്‍ തുറക്കാന്‍ വിശ്വാസിസമൂഹം തയാറാകണമെന്ന് താമരശ്ശേരി രൂപതാ ബിഷപ് എമരിറ്റസ് മാര്‍പോള്‍ ചിറ്റിലപ്പിള്ളി. സാര്‍വത്രികമായി സഭയില്‍ കാരുണ്യത്തിന്‍െറ വര്‍ഷമായി മാര്‍പ്പാപ്പ പ്രഖ്യാപിച്ചതിന്‍െറ ഭാഗമായി പരിയാപുരം ഫാത്തിമമാതാ എപ്പിസ്കോപ്പല്‍ ഫൊറോന ദേവാലയം തീര്‍ഥാടന കേന്ദ്രമായി പ്രഖ്യാപനം നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു ബിഷപ്. എപ്പിസ്കോപ്പല്‍ വികാരി ഡോ. ജേക്കബ് കുത്തൂര്‍, പെരിന്തല്‍മണ്ണ ഫൊറോന വികാരി ഫാ. ജയിംസ് വാമറ്റത്തില്‍, ഫാ. ജോസഫ് കുഴിക്കാട്ടുമ്യാലില്‍, ഫാ. ഫ്രാന്‍സിസ് കുരിശ് മൂട്ടില്‍, ഫാ. തോമസ് ചീരന്‍, ഫാ. മനോജ് വെട്ടംതടത്തില്‍ എന്നിവര്‍ ‘കരുണയുടെ വിശുദ്ധവാതില്‍ തുറക്കലിന്’ സഹകാര്‍മികരായി. രണ്ടാം ശനിയാഴ്ചകളില്‍ പ്രത്യേക കണ്‍വെന്‍ഷന്‍ നടത്താനും ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്ക് പ്രാധാന്യം നല്‍കാനും തീരുമാനിച്ചു. ട്രസ്റ്റിമാരായ ജെറിന്‍ പുത്തന്‍പുരക്കല്‍, ടോമിച്ചന്‍ കൂത്രപ്പള്ളി, ജോയിസി വലോലിക്കല്‍, പോള്‍സണ്‍ പുത്തന്‍പുരക്കല്‍, എന്നിവര്‍ നേതൃത്വം നല്‍കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.