മലപ്പുറം: സംസ്ഥാന ശുചിത്വ മിഷന്‍ ജില്ലയിലെ മികച്ച വാര്‍ഡായി തെരഞ്ഞെടുത്ത വാറങ്കോട്ടുനിന്ന് കുടുംബശ്രീയുടെ കീഴില്‍ ശുചിത്വ സേനയും. മലപ്പുറം നഗരസഭയിലെ 26ാം വാര്‍ഡിലാണ് ശുചിത്വ പരിചരണത്തിനായി അയല്‍ക്കൂട്ടങ്ങളെ ഉള്‍പ്പെടുത്തി ശുചിത്വ സേനക്ക് രൂപം നല്‍കിയത്. നഗരശുചീകരണത്തില്‍ ഏര്‍പ്പെടുന്ന കുടുംബശ്രീ പ്രവര്‍ത്തകരില്‍നിന്ന് വ്യത്യസ്തമായി പ്രഫഷനലായ രീതിയാണ് സേന ലക്ഷ്യമിടുന്നത്. വീടുകളിലും ഓഫിസുകളിലും മറ്റു സ്ഥാപനങ്ങളിലും ശുചീകരണപ്രവര്‍ത്തനങ്ങള്‍ക്ക് ആളെ കിട്ടുന്നില്ളെന്ന പരാതി പതിവായതോടെയാണ് ഈയൊരു സാധ്യതയെക്കുറിച്ച് വാറങ്കോട്ടെ കുടുംബശ്രീ പ്രവര്‍ത്തകര്‍ ചിന്തിക്കുന്നത്. സേനാംഗങ്ങളില്‍ പലരും നേരത്തേ വീട്ടുജോലിക്ക് പോയിരുന്നവരുമാണ്. ശുചിത്വ സേനയില്‍ ചേരാന്‍ വാര്‍ഡില്‍നിന്നുള്ള 15 പേരാണ് മുന്നോട്ടുവന്നത്. ഇവരില്‍ 10 പേര്‍ ആദ്യഘട്ടത്തില്‍ രംഗത്തിറങ്ങും. സിന്ധു, കാര്‍ത്യായനി, ജമീല, ജാനു, നാരായണി, അക്ഷര, ബിന്ദു, സരസ്വതി, സിനി, സരള എന്നിവരാണ് സേനാംഗങ്ങള്‍. ആധുനിക ക്ളീനിങ് യന്ത്രങ്ങള്‍ ഉപയോഗിക്കാനും ശുചീകരണരീതികള്‍ മനസ്സിലാക്കാനും ജില്ലാ ശുചിത്വ മിഷന്‍ കീഴിലാണ് ഇവര്‍ക്ക് പരിശീലനം നല്‍കുന്നത്. തറയില്‍ പാകിയ ടൈലിന്‍െറയും മാര്‍ബ്ളിന്‍െറയുമൊക്കെ വ്യത്യാസത്തിനനുസരിച്ച് ശുചീകരണ വസ്തുക്കളിലും മാറ്റം വേണ്ടിവരുമെന്നും കൃത്യമായ രീതിയില്‍ ഇവ ഉപയോഗിക്കാന്‍ പരിശീലിപ്പിക്കുകയായിരുന്നു ആദ്യപടിയെന്നും ഗ്രൂപ് ലീഡര്‍മാരായ സിന്ധു പാറക്കാട്ടും കാര്‍ത്യായനി കരിക്കയും പറഞ്ഞു. നാടിന്‍െറ ശുചിത്വ യജ്ഞത്തിനായി കൈകോര്‍ക്കുന്ന ഈ സേന ആഗസ്റ്റ് 15നാണ് തുടക്കം കുറിച്ചത്. ‘വാറങ്കോട് ഹൗസ് ക്ളീനിങ് സൊസൈറ്റി’ പേരില്‍ ശുചിത്വ സേന താമസിയാതെ രജിസ്റ്റര്‍ ചെയ്യും. തുടക്കമെന്ന നിലയില്‍ മലപ്പുറം നഗരസഭാ പരിധിയില്‍ പ്രവര്‍ത്തനങ്ങള്‍ കേന്ദ്രീകരിക്കുന്ന സേനയെ ആവശ്യമുള്ളവര്‍ക്ക് 7356686288, 7356686289 നമ്പറുകളില്‍ സഹായം തേടാം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.