പരിസരവാസികള്‍ക്ക് ചുമയും ഛര്‍ദിയുമെന്ന് പരാതി

മങ്കട: കൂട്ടില്‍-വലമ്പൂര്‍ റോഡില്‍ വീണ്ടും ലോഡുകണക്കിന് കോഴി അവശിഷ്ടങ്ങള്‍ തള്ളിയതിനത്തെുടര്‍ന്ന് പരിസരവാസികള്‍ക്ക് രോഗം ബാധിച്ചതായി പരാതി. പൂക്കോടന്‍ കുന്നിലെ റോഡരികിലും പരിസരപ്രദേശങ്ങളിലുമാണ് ഒരു വര്‍ഷമായി വ്യാപകമായി കോഴി അവശിഷ്ടങ്ങള്‍ തള്ളുന്നത്. ഈ വിഷയത്തില്‍ ബന്ധപ്പെട്ടവര്‍ക്ക് നാട്ടുകാര്‍ പരാതി നല്‍കുകയും പ്രക്ഷോഭത്തിനൊരുങ്ങുകയും ചെയ്ത സാഹചര്യത്തില്‍ മാലിന്യം തള്ളല്‍ നിര്‍ത്തിയിരുന്നു. കഴിഞ്ഞയാഴ്ച ലോഡുകണക്കിന് അവശിഷ്ടങ്ങളാണ് ചാക്കില്‍ കെട്ടി റോഡരികിലും പരിസരങ്ങളിലെ പറമ്പുകളിലുമായി തള്ളിയത്. ദുര്‍ഗന്ധവും മറ്റും മൂലം പരിസരവാസികള്‍ക്ക് ചുമയും ഛര്‍ദിയും ബാധിച്ചതായി നാട്ടുകാര്‍ പറഞ്ഞു. ക്ളബ് പ്രവര്‍ത്തകരും നാട്ടുകാരും മങ്കട പൊലീസില്‍ പരാതി നല്‍കി. പൊലീസ് സ്ഥലം സന്ദര്‍ശിക്കുകയും കുറ്റക്കാര്‍ക്കെതിരെ കര്‍ശന നടപടി എടുക്കാമെന്ന് ഉറപ്പ് നല്‍കുകയും ചെയ്തതായി ഗാലക്സി ക്ളബ് പ്രവര്‍ത്തകരായ ശാഫി പുല്ളോട്ട്, അജ്മല്‍ ചീരക്കല്‍, ഇ. ജാസിന്‍, എ. നഷാദ് എന്നിവര്‍ അറിയിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.