പെരിന്തല്‍മണ്ണ: സമൃദ്ധമായ ഗതകാല സ്മൃതികളുണര്‍ത്തി നാടും നഗരവും പൊന്നിന്‍ തിരുവേണം ആഘോഷിച്ചു. തിരുവോണ കോടിയുടുത്ത് വിഭവ സമൃദ്ധമായ സദ്യയുണ്ട് കലാകായിക വിനോദങ്ങളില്‍ ആറാടി ഒരിക്കല്‍ കൂടി പഴയകാല സമ്പന്നതയെ ജീവിതത്തില്‍ പകര്‍ത്തി. സന്നദ്ധ സംഘടനകള്‍, ക്ളബുകള്‍ എന്നിവയുടെ ആഭിമുഖ്യത്തില്‍ ഒട്ടേറെ കലാപരിപാടികളും സംഘടിപ്പിച്ചു. അശരണര്‍ക്കും ആലംബഹീനര്‍ക്കൊപ്പം ചേര്‍ന്ന് അവരെക്കൂടി പങ്കെടുപ്പിച്ച് കാരുണ്യസ്പര്‍ശമുള്ള ആഘോഷങ്ങളും സംഘടിപ്പിച്ചു. വൈലോങ്ങര ലിബര്‍ട്ടി ക്ളബ് വടംവലി, പഞ്ചഗുസ്തി, പൂക്കളമത്സരം എന്നിവ നടത്തി. അഡ്വ. ടി.കെ. റഷീദലി സമ്മാനം നല്‍കി. എം. മുഹമ്മദ് ബഷീര്‍, വി.പി. ഷെരീഫ്, ടി. സുധീഷ്, സി.പി. ഹാരിസ് എന്നിവര്‍ നേതൃത്വം നല്‍കി. അങ്ങാടിപ്പുറം: സി.പി.എം 12ാം വാര്‍ഡ് കമ്മിറ്റി വാര്‍ഡിലെ മുഴുവന്‍ വീടുകളിലും ഓണക്കിറ്റ് എത്തിച്ചുകൊടുത്തു. മുന്‍ പഞ്ചായത്ത് പ്രസിഡന്‍റ് അഡ്വ. ടി.കെ. റഷീദലി ഉദ്ഘാടനം ചെയ്തു. പി. അബ്ദുസ്സമദ് അധ്യക്ഷതവഹിച്ചു. കെ. രാധാകൃഷ്ണന്‍, ടി.കെ. മുഹമ്മദ്, പി. ബഷീറലി, കെ. വിനോദ്, പി. വിജയന്‍ എന്നിവര്‍ നേതൃത്വം നല്‍കി. തിരൂര്‍ക്കട്: വിജയന്‍ സ്മാരക പൊതുജന വായനശാലയുടെ കീഴില്‍ ചിത്രരചനാ മത്സരം നടത്തി. വേണുപാലൂര്‍ ഉദ്ഘാടനം ചെയ്തു. പ്രസിഡന്‍റ് സി. അബ്ദുസ്സമദ് അധ്യക്ഷത വഹിച്ചു. എം.ആര്‍. അനൂപ് സംസാരിച്ചു. യുവജന കൂട്ടായ്മ തയാറാക്കിയ ‘മഷിത്തണ്ട്’ മാസികയുടെ പ്രകാശനവും നിര്‍വഹിച്ചു. പാതാക്കര: സി.പി.സി വായനശാല യൂത്ത് സ്റ്റാര്‍ ക്ളബ് എന്നിവയുടെ ആഭിമുഖ്യത്തില്‍ ശിങ്കാരിമേളത്തോടെ ഘോഷയത്ര നടത്തി, കെ.ടി. വേലായുധന്‍, ഇ.കെ. രാമദാസ്, എം.പി. മനോജ്, പി.ടി. വിനോദ്, കെ. മൂസ എന്നിവര്‍ നേതൃത്വം നല്‍കി. മേലാറ്റൂര്‍: വലിയപറമ്പ് ജനകീയ സമിതിയുടെ ഓണാഘോഷം വാര്‍ഡ് അംഗം കെ. ഭാരതി ഉദ്ഘാടനം ചെയ്തു. വി. ധര്‍മന്‍ അധ്യക്ഷത വഹിച്ചു. കെ. ബൈജു, എം. ജയകൃഷ്ണന്‍ എന്നിവര്‍ സംസാരിച്ചു. മേലാറ്റൂര്‍: എടപ്പറ്റ ആഞ്ഞിലങ്ങാടി ബ്രദേഴ്സ് ക്ളബ് ഓണാഘോഷം സംഘടിപ്പിച്ചു. കെ. അഹമ്മദ് അസ്ലം, എ. ഫൈസല്‍, മുഹമ്മദലി, ഉനൈസ്, ഷിബു എന്നിവര്‍ നേതൃത്വം നല്‍കി. മേലാറ്റൂര്‍: ചെമ്മാണിയോട് ബി.ആര്‍.സി ക്ളബ് ഓണാഘോഷം സംഘടിപ്പിച്ചു. സി. സൈഫു എം.കെ. ഹനീഫ, വി.കെ. റഫീഖ്, എ.പി. ഷമീര്‍, സി. സിറാജ് എന്നിവര്‍ നേതൃത്വം നല്‍കി. മേലാറ്റൂര്‍: വെള്ളിയഞ്ചേരിയില്‍ ജനകീയ കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ ഓണാഘോഷം സംഘടിപ്പിച്ചു. ടി.പി. ഉമര്‍, കെ. അന്‍വര്‍ ഷാജി, അബ്ദുല്‍ നൗഷാദ്, എം. മുഹമ്മദലി, പി. ഹംസ എന്നിവര്‍ നേതൃത്വം നല്‍കി. മേലാറ്റൂര്‍: ചന്തപ്പടി ഒരുമ കൂട്ടായ്മയുടെ നേതൃത്വത്തില്‍ ഓണാഘോഷം സംഘടിപ്പിച്ചു. എം.കെ. ഷംനാസ്, വി. വഹാബ്, എ.പി. ജാസിര്‍, പി. അന്‍സാര്‍, സാലി, ഷാജഹാന്‍, റഷീദ്, സുധീര്‍, കെ.പി. അന്‍സാര്‍ എന്നിവര്‍ നേതൃത്വം നല്‍കി. നെന്മിനി: ത്രില്ലര്‍ ബോയ്സ് (എന്‍.എഫ്.സി) ഓണാഘോഷം സംഘടിപ്പിച്ചു. സുധീര്‍, ഷാജി, റാഷിദ്, റാഫി എന്നിവര്‍ നേതൃത്വം നല്‍കി. കൂട്ടിലങ്ങാടി: വെല്‍ഫെയര്‍ പാര്‍ട്ടി ചെലൂര്‍ യൂനിറ്റ് സംഘടിപ്പിച്ച ഓണോത്സവ് പാര്‍ട്ടി കൂട്ടിലങ്ങാടി പഞ്ചായത്ത് പ്രസിഡന്‍റ് ഇ.സി. ഹംസ ഉദ്ഘാടനം ചെയ്തു. പൂക്കളമത്സരം, വടംവലി മത്സരം തുടങ്ങിയവ നടന്നു. വടംവലിയില്‍ അല്‍ ഫലാഹ് പെരിന്താറ്റിരി ചാമ്പ്യന്മാരായി. ചടങ്ങിനോടനുബന്ധിച്ച് ആദരിക്കല്‍ നടന്നു. മത്സരവിജയികള്‍ക്ക് വാര്‍ഡംഗം ഹമീദ് മാസ്റ്റര്‍, മുസ്തഫ, വി.പി. നൗഷാദ് എന്നിവര്‍ സമ്മാനങ്ങള്‍ വിതരണം ചെയ്തു. യൂനിറ്റ് പ്രസിഡന്‍റ് യു.പി. സിദ്ദീഖ് അധ്യക്ഷത വഹിച്ചു. തിരൂര്‍ക്കാട്: ഹമദ് ഐ.ടി.ഐയില്‍ ഓണാഘോഷം നുസ്റത്തുല്‍ ഇസ്ലാം ട്രസ്റ്റ് ചെയര്‍മാന്‍ എം.ടി. അബൂബക്കര്‍ മൗലവി ഉദ്ഘാടനം ചെയ്തു. ട്രസ്റ്റ് സെക്രട്ടറി ടി.കെ. ഫാറൂഖ്, മാനേജര്‍ എ.എ. റഊഫ് എന്നിവര്‍ വിജയികള്‍ക്ക് സമ്മാനങ്ങള്‍ വിതരണം ചെയ്തു. ഗ്രൂപ് ഇന്‍സ്ട്രക്ടര്‍മാരായ ഫസല്‍ ഹബീബ്, സിജോ തോമസ്, യു.ഡി.സി ടി.ടി. അബ്ദുസ്സലാം എന്നിവര്‍ സംസാരിച്ചു. അധ്യാപകരായ യൂനുസ്, സച്ചിന്‍, ശ്രീജിത്ത് എന്നിവര്‍ സംസാരിച്ചു. സല്‍വ കെയര്‍ ഹോം സന്ദര്‍ശിച്ചു മലപ്പുറം: തിരുവോണനാളില്‍ ജമാഅത്തെ ഇസ്ലാമി വനിതാ വിഭാഗം പ്രവര്‍ത്തകര്‍ പാണ്ടിക്കാട് സല്‍വ കെയര്‍ ഹോം സന്ദര്‍ശിച്ചു. ഇവിടത്തെ അമ്പതോളം വരുന്ന അന്തേവാസികളുടെ വിശേഷങ്ങള്‍ ചോദിച്ചറിഞ്ഞും സുഖദു$ഖങ്ങള്‍ പങ്കുവെച്ചും സമയം ചെലവഴിച്ചു. ഓണസദ്യയുമൊരുക്കി. തുടര്‍ന്ന് വിവിധ കലാപരിപാടികളും അരങ്ങേറി. കോട്ടക്കല്‍ ഏരിയാ പ്രസിഡന്‍റ് എം. സഫിയ, ജില്ലാ സമിതി അംഗങ്ങളായ വഹീദ ജാസ്മിന്‍, കെ.പി. സാബിറ എന്നിവര്‍ നേതൃത്വം നല്‍കി. പുലാമന്തോള്‍: റയിന്‍ബോ ഓണപ്പുടയുടെ ഓണോത്സവം മാലാപറമ്പ് കാരുണ്യ സദനത്തിലെ അന്തേവാസികള്‍ക്കൊപ്പം കൊണ്ടാടി. കാരുണ്യ സദനത്തിലെ അംഗങ്ങളുടെ കലാപരിപാടികളും റെയിന്‍ബോ നിറങ്ങളുടെ കലാവിരുന്നും ഇതോടൊപ്പം സംഘടിപ്പിച്ചു. കാര്‍ട്ടൂണിസ്റ്റ് കെ.വി.എം ഉണ്ണിയുടെ സാന്നിധ്യവും ആഘോഷങ്ങള്‍ക്ക് പകിട്ടേകി. റെയിന്‍ബോ ഓണപ്പുട സെന്‍റര്‍ ഫോര്‍ ആര്‍ട്സ് സ്പോര്‍ട്സ് ആന്‍ഡ് വെല്‍ഫെയര്‍ ക്ളബ് കൊളത്തൂര്‍ വാര്‍ത്ത വള്ളുവനാടന്‍ സാംസ്കാരിക വേദി എന്നിവയുടെ സംയുക്താഭിമുഖ്യത്തിലാണ് കാരുണ്യസദനം അന്തേവാസികള്‍ക്കായി ഓണാഘോഷമൊരുക്കിയത്. ജോസഫ് കൂത്രപ്പണി, ഫ്രാന്‍സിസ്, നിഷാദ് അങ്ങാടിപ്പുറം, പി.എ. അലി ഉബൈദ്, സജിത്ത് പെരിന്തല്‍മണ്ണ, എം.ടി. റഷീദ് എന്നിവര്‍ നേതൃത്വം നല്‍കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.