ഒഴൂര്‍: കുപ്പികള്‍ അടുക്കി ചളി ഉപയോഗിച്ച് കുപ്പത്തൊട്ടി ഉണ്ടാക്കിയും കോണ്‍ക്രീറ്റ് റോഡ് നിര്‍മിച്ചും അടുക്കളത്തോട്ടം ഒരുക്കിയും എന്‍.എസ്.എസ് വിദ്യാര്‍ഥികള്‍. തെയ്യാല എസ്.എസ്.എം.എച്ച്.എസ്.എസ് സ്കൂളിലെ ഹയര്‍സെക്കന്‍ഡറി വിദ്യാര്‍ഥികളാണ് എന്‍.എസ്.എസ് ക്യാമ്പില്‍ പങ്കെടുക്കുന്നത്. ഒഴൂര്‍ സി.പി.പി.എച്ച്.എം ഹൈസ്കൂളിലായിരുന്നു ക്യാമ്പ്. പ്ളാസ്റ്റിക് മാലിന്യവും കുപ്പികളും ഉപയോഗിച്ച് വൃത്താകൃതിയില്‍ ഒരുക്കിയ കുപ്പത്തൊട്ടി ക്യാമ്പ് പ്രവര്‍ത്തനങ്ങളില്‍ ശ്രദ്ധേയമായി. കുംഭാര കോളനിയിലേക്കാണ് റോഡ് നിര്‍മിച്ചത്. 100 വീടുകള്‍ക്ക് അടുക്കളത്തോട്ടം നിര്‍മിക്കാനുള്ള സൗകര്യവും ഒരുക്കി. ക്യാമ്പില്‍ വിവിധ വിഷയങ്ങളെക്കുറിച്ച് ക്ളാസുകളും നടന്നു. ഒഴൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ് നൂഹ് കരിങ്കപ്പാറ ക്യാമ്പ് ഉദ്ഘാടനം ചെയ്തു. പ്രിന്‍സിപ്പല്‍ ഷംസുദ്ദീന്‍ അധ്യക്ഷത വഹിച്ചു. പഞ്ചായത്തംഗം സമീറ, ഹനീഫ, പ്രധാനാധ്യാപകന്‍ രാധാകൃഷ്ണന്‍, പി.ടി.എ പ്രസിഡന്‍റ് ഇബ്രാഹിംകുട്ടി, അധ്യാപകരായ മനോജ്, ബിന്ദു എന്നിവര്‍ സംസാരിച്ചു. എസ്.ഐ മിഥുന്‍, ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ രാജീവന്‍, ബെഞ്ചമിന്‍, അബ്ദുല്‍ മജീദ്, ടി.വി. ബാബു എന്നിവര്‍ വിവിധ വിഷയങ്ങളെക്കുറിച്ച് ക്ളാസെടുത്തു. എന്‍.എസ്.എസ് കോഓഡിനേറ്റര്‍ സി.പി. ഷൗക്കത്ത് നന്ദി പറഞ്ഞു. സജീര്‍ ഹനീഫ്, സുരഭി, സ്നേഹ, സന്ധ്യഷാലിമ, നിയാസ്, ഷിറിന്‍ എന്നിവര്‍ നേതൃത്വം നല്‍കി. ഇല്ലത്ത് പടിയില്‍നിന്ന് ബാന്‍ഡ്മേളത്തിന്‍െറ അകമ്പടിയോടെ ഘോഷയാത്രയും നടന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.