അറബിക് സര്‍വകലാശാല: ഗൂഢ നീക്കത്തിനെതിരെ പ്രതിഷേധ കൂട്ടായ്മ

പെരിന്തല്‍മണ്ണ: കേരളത്തില്‍ അറബി സര്‍വകലാശാലയുടെ തുടക്കം വര്‍ഗീയ ലഹളക്ക് വഴിവെക്കുമെന്ന് പ്രസ്താവിച്ച ഉദ്യോഗസ്ഥമേധാവികള്‍ക്കെതിരെ പെരിന്തല്‍മണ്ണയില്‍ ചേര്‍ന്ന വിവിധ സംഘടനാ പ്രതിനിധികളുടെ യോഗം പ്രതിഷേധിച്ചു. 150 കോടിയിലധികം ലോക ജനങ്ങള്‍ സംസാരിക്കുന്നതും ഐക്യരാഷ്ട്രസഭയുടെ ഒൗദ്യോഗിക ഭാഷയിലൊന്നുമായ അറബിക്കെതിരെ നിരുത്തരവാദപരമയ നിലപാടാണ് ചീഫ് സെക്രട്ടറി അടക്കുമുള്ളവര്‍ എടുത്തത്. പ്രതിഷേധസമരത്തിന്‍റ ഭാഗമായി സെപ്റ്റംബര്‍ ഒന്നിന് വൈകീട്ട് നാലിന് വിവിധ സംഘടനകളുടെ ആഭിമുഖ്യത്തില്‍ പെരിന്തല്‍മണ്ണയില്‍ റാലി സംഘടിപ്പിക്കും. യോഗത്തില്‍ വിവിധ സംഘടനകളെ പ്രതിനിധീകരിച്ച് സിദ്ദീഖ് ഫൈസി അമ്മിനിക്കാട്, എ.കെ. നാസര്‍ മാസ്റ്റര്‍, പച്ചീരി നാസര്‍, പച്ചീരി ഫാറൂഖ്, സത്താര്‍ താമരത്ത്, പ്രഫ. അബൂബക്കര്‍, ബഷീര്‍ പാറല്‍, യൂസുഫ് മദനി, ഒ.പി. ഖാലിദ്, മജീദ് വളപുരം, സിദ്ദീഖ് വാഫി, ബഷീര്‍ അമ്മിനിക്കാട്, അബ്ദുല്ല, കെ. അനീസ്, സി.എച്ച്. ശക്കീബ്, ശബീറലി എന്നിവര്‍ സംസാരിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.