മലപ്പുറം: സംസ്ഥാന സര്‍ക്കാറിന്‍െറ പച്ചക്കറി കൃഷിവികസന പദ്ധതി നടത്തിപ്പില്‍ സംസ്ഥാന തലത്തില്‍ മികച്ച രണ്ടാമത്തെ കൃഷി ഓഫിസര്‍ക്കുള്ള അവാര്‍ഡ് കുറുവ കൃഷി ഓഫിസര്‍ സമീറ കറുമണ്ണിലിന്. പദ്ധതിയുടെ ഭാഗമായി പഞ്ചായത്തില്‍ കഴിഞ്ഞവര്‍ഷം 250 ഏക്കറോളം സ്ഥലത്താണ് പച്ചക്കറി കൃഷി നടപ്പാക്കിയത്. ജൈവകൃഷി രീതിയും സുരക്ഷിത പച്ചക്കറി കൃഷിയും പ്രോത്സാഹിപ്പിക്കുന്നതിന് ബോധവത്കരണ ക്ളാസുകളും പരിശീലന പരിപാടികളും സംഘടിപ്പിച്ചിരുന്നു. കരിഞ്ചാപ്പാടിയിലെ ‘എ’ ഗ്രേഡ് ക്ളസ്റ്ററിനാണ് സംസ്ഥാന തലത്തിലെ മികച്ച രണ്ടാമത്തെ ക്ളസ്റ്ററിനുള്ള അവാര്‍ഡ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.