സ്കൂള്‍ കോമ്പൗണ്ട് ഭൂമി ഫയര്‍സ്റ്റേഷന് നല്‍കല്‍; പി.ടി.എ നിയമനടപടിക്ക്

മഞ്ചേരി: മഞ്ചേരി കരുവമ്പ്രത്ത് ടെക്നിക്കല്‍ ഹൈസ്കൂള്‍ കാമ്പസില്‍നിന്ന് 50 സെന്‍റ് ഭൂമി ഫയര്‍സ്റ്റേഷന്‍ സ്ഥാപിക്കാന്‍ നല്‍കരുതെന്ന് സ്കൂള്‍ പി.ടി.എ ജനറല്‍ ബോഡിയില്‍ അഭിപ്രായമുയര്‍ന്നു. ഭൂമി ഏറ്റെടുക്കാനുള്ള നടപടിക്കെതിരെ സ്കൂള്‍ പി.ടി.എ കോടതിയെ സമീപിക്കും. ഇതുസംബന്ധിച്ച പ്രമേയം വെള്ളിയാഴ്ച ജനറല്‍ ബോഡി അംഗീകരിച്ചു. നേരത്തേ സ്കൂള്‍ പി.ടി.എയുടെയോ അധ്യാപകരുടെയോ അറിവില്ലാതെ സ്കൂള്‍ കോമ്പൗണ്ടില്‍നിന്ന് 50 സെന്‍റ് ഭൂമി ഫയര്‍സ്റ്റേഷന് അനുവദിക്കാന്‍ നീക്കം നടന്നിരുന്നു. ഇതില്‍നിന്ന് പിന്‍വാങ്ങണമെന്നും ഫയര്‍സ്റ്റേഷന് മറ്റെവിടെയെങ്കിലും ഭൂമി കണ്ടത്തൊന്‍ സര്‍ക്കാര്‍ സംവിധാനത്തില്‍ നടപടികളെടുക്കണമെന്നും അഡ്വ. എം. ഉമ്മര്‍ എം.എല്‍.എയെ മുന്‍ പി.ടി.എ കമ്മിറ്റിയും അധ്യാപകരും സമീപിച്ചിരുന്നു. അതിനുശേഷമാണ് ഭൂമി വിട്ടുനല്‍കി ഉത്തരവ് ഇറങ്ങിയത്. കഴിഞ്ഞ രണ്ട് ബജറ്റില്‍ മഞ്ചേരിയില്‍ ഫയര്‍സ്റേറ്റഷന് പണം നീക്കിവെക്കുന്നുണ്ടെങ്കിലും സ്ഥലം ലഭ്യമാക്കാന്‍ കഴിഞ്ഞിരുന്നില്ല. സര്‍ക്കാറിന്‍െറ കാലാവധികഴിയും മുമ്പ് ഈ വര്‍ഷം ഭൂമി കണ്ടത്തൊനെങ്കിലും കഴിയണമെന്ന ലക്ഷ്യത്തോടെയാണ് വിദ്യാഭ്യാസ സ്ഥാപനത്തിന്‍െറ ഭൂമി ഏറ്റെടുക്കുന്നത്. പി.ടി.എ ജനറല്‍ ബോഡിയില്‍ സ്കൂള്‍ സൂപ്രണ്ട് ഇ.എ. നൗഷാദ്, പി.ടി.എ പ്രസിഡന്‍റ് കെ.പി. അബ്ദുല്‍ ജലീല്‍, എ. സോജന്‍, എന്‍.വി. മദനമോഹിനി, എം.കെ. മുനീര്‍, അബ്ദുല്‍ ജലീല്‍ കുരിക്കള്‍, കെ.ടി. സജി, വി.പി. ബിജു, മന്‍സൂര്‍ എന്നിവര്‍ സംസാരിച്ചു. ഭാരവാഹികള്‍: കെ.പി. അബ്ദുല്‍ ജലീല്‍ (പ്രസി), അബ്ദുല്‍ ജലീല്‍ കുരിക്കള്‍ (വൈസ് പ്രസി), എ. സോജന്‍ (സെക്ര).

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.