ലക്ഷങ്ങള്‍ വായ്പയെടുത്ത് വാങ്ങിയ തോണികള്‍ തുരുമ്പെടുത്ത് നശിക്കുന്നു

അരീക്കോട്: പുഴമണല്‍ വാരുന്നതിന് ഏര്‍പ്പെടുത്തിയ നിരോധം തുടരുന്നതിനാല്‍ ലക്ഷങ്ങള്‍ വായ്പയെടുത്ത് വാങ്ങിയ തോണികള്‍ തുരുമ്പെടുത്ത് നശിക്കുന്നതായി തൊഴിലാളികള്‍. സര്‍ക്കാര്‍ അധികാരികള്‍ എംസാന്‍റ് മാഫിയക്കാരുടെ പിന്നില്‍ പോകരുതെന്നും നിരോധം എടുത്തുകളഞ്ഞ് ആയിരക്കണക്കിന് വരുന്ന തൊഴിലാളി കുടുംബങ്ങളെ രക്ഷിക്കണമെന്നും അവര്‍ പറയുന്നു. തൊഴിലാളികളെ വഞ്ചിക്കുംവിധം അശാസ്ത്രീയമായ ഓഡിറ്റ് റിപ്പോര്‍ട്ട് തയാറാക്കിയതിന്‍െറ ഫലമാണ് മണല്‍ നിരോധം ഉണ്ടായതെന്നും എല്ലാ കടവുകളിലും പാസ് അനുവദിക്കണമെന്നും തൊഴിലാളികള്‍ ആവശ്യമുയര്‍ത്തുന്നു. നശിച്ചുപോകുന്ന തോണികള്‍ക്ക് നഷ്ടപരിഹാരം നല്‍കണമെന്നും പകരം ഉപജീവനമാര്‍ഗം കണ്ടത്തെണമെന്നും സര്‍ക്കാറിനോട് തൊഴിലാളികള്‍ അപേക്ഷിച്ചു. അനുകൂല നിലപാട് ഉണ്ടായില്ളെങ്കില്‍ വരാന്‍ പോകുന്ന പഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ പ്രതിഷേധം പ്രതിഫലിപ്പിക്കുമെന്നും തൊഴിലാളികള്‍ മുന്നറിയിപ്പ് നല്‍കുന്നു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.