പെരിന്തല്‍മണ്ണ: നഗരസഭയിലെ പ്രവാസികളുടെ സുരക്ഷാ പദ്ധതിക്ക് നഗരസഭാ കൗണ്‍സില്‍ രൂപരേഖ തയാറാക്കി. നഗരസഭയില്‍ 3200 പ്രവാസികളുണ്ടെന്നാണ് കണക്ക്. ഇത് നഗരത്തിലെ മൊത്തം ജനസംഖ്യയുടെ മൂന്നിലൊന്ന്വരും. പദ്ധതി നിര്‍വഹണം സംബന്ധിച്ച നിയമാവലി തയാറാക്കി നഗരസഭ കൗണ്‍സില്‍ ചര്‍ച്ചചെയ്തു. പ്രവാസികളുടെ സഹകരണത്തോടെ കമ്പനികളും സഹകരണ സംഘങ്ങളും രൂപവത്കരിക്കും. ഒമ്പതോ അതില്‍ കൂടുതലോ ഉള്ള അംഗങ്ങള്‍ ഉള്‍പ്പെടുന്ന കൂട്ടായ്മ രൂപവത്കരിച്ചാണ് പദ്ധതികള്‍ നടപ്പാക്കുക. ഇതിനാവശ്യമായ ഭൂമി നഗരസഭ വിട്ടുനല്‍കും. നഗരസഭയിലെ താമസക്കാര്‍, പ്രവാസികളാണെന്ന് തെളിയിക്കുന്ന രേഖകള്‍ സമര്‍പ്പിച്ചാല്‍ മാത്രമേ കൂട്ടായ്മയില്‍ ഉള്‍പ്പെടുത്തൂ. ഇവര്‍ നടത്തുന്ന സംരംഭത്തിന്‍െറ പ്രോജക്ട് റിപ്പോര്‍ട്ടിന് സര്‍ക്കാറിന്‍െറ അംഗീകാരം നേടിയിരിക്കണമെന്നതാണ് പ്രധാന വ്യവസ്ഥ. പദ്ധതികള്‍ നടപ്പാക്കാന്‍ ആവശ്യമായ ചെലവിന്‍െറ 30ശതമാനം തുക കൂട്ടായ്മയുടെ പേരില്‍ ബാങ്കിലുണ്ടെന്ന് ബോധ്യപ്പെടുത്തണം. പ്രാദേശിക വികസനങ്ങളില്‍ പ്രവാസികളെ പങ്കാളികളാക്കാനും പ്രവാസി ഫണ്ടില്‍ ചെറുകിട തൊഴില്‍ സംരംഭങ്ങള്‍ തുടങ്ങാനും ഇതേ വിഭാഗത്തിന് ബോധവത്കരണ, വിജ്ഞാനവര്‍ധന പരിപാടികള്‍, ക്യാമ്പുകള്‍, കലാ സാംസ്കാരിക പ്രവര്‍ത്തനങ്ങള്‍ എന്നിവ സംഘടിപ്പിക്കും. ശാരീരിക-മാനസിക വെല്ലുവിളി നേരിടുന്നവര്‍, കുട്ടികള്‍ എന്നിവരുടെ സാമൂഹിക നീതിയും അവകാശവും ഉറപ്പ് വരുത്തും. സര്‍ക്കാര്‍, സര്‍ക്കാര്‍ ഇതര ഏജന്‍സികള്‍, സഹകരണ സംരംഭങ്ങള്‍, മറ്റ് ഏജന്‍സികള്‍ എന്നിവയില്‍നിന്ന് സാമ്പത്തിക സഹായം ലഭ്യമാക്കാനും രൂപരേഖ വിഭാവനം ചെയ്യുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.