നിലമ്പൂര്‍: ജില്ലാതല കുടുംബശ്രീ ഓണച്ചന്തക്ക് നിലമ്പൂരില്‍ തുടക്കം. ചക്കപപ്പടം മുതല്‍ മുള അരിവരെയുള്ള വിഭവങ്ങള്‍ മേളയെ ആകര്‍ഷണീയമാക്കുന്നുണ്ട്. ജില്ലയിലെ 50 കുടുംബശ്രീ യൂനിറ്റുകളുടെ സ്റ്റാളുകളില്‍ 200ഓളം വ്യത്യസ്ത വിഭവങ്ങളാണ് ഒരുക്കിയിരിക്കുന്നത്. ഓണച്ചന്ത ഉദ്ഘാടനവും ആദ്യ വില്‍പനയും നഗരസഭാ ചെയര്‍മാന്‍ ആര്യാടന്‍ ഷൗക്കത്ത് നിര്‍വഹിച്ചു. കുടുംബശ്രീ ജില്ലാ അസിസ്റ്റന്‍റ് കോഓഡിനേറ്റര്‍ ഇ.ഒ. അബ്ദുല്‍ നാസര്‍ അധ്യക്ഷത വഹിച്ചു. തിരുവാലിയിലെ ശിവാനി ഗ്രൂപ്പിന്‍െറ ചക്ക വിഭവങ്ങളാണ് ഇത്തവണത്തെ പുതുമ. ചക്കപപ്പടം, ചക്ക സ്ക്വാഷ്, ചക്ക തേന്‍, ചക്ക ജാം എന്നിവയാണ് ഇവര്‍ ഒരുക്കിയിരിക്കുന്നത്. പപ്പായ ജാം, കാരറ്റ് സേമിയ എന്നിവയും ചന്തയിലുണ്ട്. കുടുംബശ്രീ യൂനിറ്റുകള്‍ ഉല്‍പാദിപ്പിച്ച ജൈവ പച്ചക്കറികള്‍, റെഡിമെയ്ഡ് വസ്ത്രങ്ങള്‍ എന്നിവയും ചന്തയുടെ മാറ്റുകൂട്ടുന്നു. ശനിയാഴ്ച കുടുംബശ്രീയുടെ ഓണപ്പായസ സ്റ്റാളും തുറക്കും. 26വരെയാണ് ഓണച്ചന്ത. സമാപനദിവസം കുടുംബശ്രീ വാര്‍ഷികാഘോഷങ്ങളുടെ ഭാഗമായി മഹിളാമേള നടക്കും. നിലമ്പൂര്‍, വണ്ടൂര്‍, കാളികാവ് ബ്ളോക്കുകളിലെ വനിതാ പ്രവര്‍ത്തകര്‍ പങ്കാളികളാവും. ചന്തക്ക് കുടുംബശ്രീ കണ്‍സലല്‍ട്ടന്‍റുമാരായ കെ.എസ്. അസ്കര്‍, കെ. സുബിത, അലി ഹസന്‍, സിബിന്‍ എന്നിവര്‍ നേതൃത്വം നല്‍കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.