വള്ളിക്കുന്ന്: തെരുവുനായ ശല്യം രൂക്ഷമായ ചേലേമ്പ്ര ഗ്രാമപഞ്ചായത്തില്‍ വീണ്ടും പേപ്പട്ടിയുടെ ആക്രമണം. ഒമ്പതുപേര്‍ക്കാണ് ഇത്തവണ കടിയേറ്റത്. ഗ്രാമപഞ്ചായത്ത് ഓഫിസിന് വിളിപ്പാടകലെയുള്ള ഇടിമുഴിക്കല്‍ അങ്ങാടിക്ക് സമീപമുള്ള ഓണത്തറ പുരുഷോത്തമന്‍, കോഴിപ്പള്ളി രത്നവല്ലി, കോഴിപ്പള്ളി അരുണദേവി, ചാലിപറമ്പ് അംബിക, ചെമ്പല്‍ അബ്ദുല്‍ ഖാദര്‍, പാറക്കാട്ട് മുഹമ്മദ് സഫ്വാന്‍, എടങ്ങപാടം ദാമോദരന്‍ എന്നിവര്‍ക്കാണ് പരിക്കേറ്റത്. ഗുരുതര പരിക്കേറ്റ പുരുഷോത്തമന്‍, രത്നവല്ലി എന്നിവരെ കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. ബാക്കിയുള്ളവര്‍ ചികിത്സക്കുശേഷം വീട്ടിലേക്ക് പോയി. വ്യാഴാഴ്ച രാവിലെയാണ് ആക്രമണം. ഇടിമുഴിക്കല്‍ അങ്ങാടിയില്‍ വെച്ചാണ് പലര്‍ക്കുനേരെയും ആക്രമണം ഉണ്ടായത്. അടിച്ചുവാരുന്നതിനിടെ വീട്ടുമുറ്റത്ത് വെച്ചാണ് രത്നവല്ലിക്ക് പേപ്പട്ടിയുടെ കടിയേറ്റത്. രത്നവല്ലിയുടെ കരച്ചില്‍ കേട്ട് വീടിനകത്തുനിന്ന് ഓടി വന്ന മകനുനേരെയും ആക്രമണം ഉണ്ടായി. അകത്തേക്ക് തന്നെ ഓടിയതിനാലാണ് കടിയേല്‍ക്കാതെ രക്ഷപ്പെട്ടത്. വര്‍ഷങ്ങളായി പഞ്ചായത്തിന്‍െറ വിവിധ ഭാഗങ്ങളില്‍നിന്നും നടപടിയില്ലാത്തത് തെരുവുനായ്ക്കളുടെ ആക്രമണം തുടര്‍ക്കഥയായിട്ടും അധികൃതരുടെ ഭാഗത്തുനിന്ന് നടപടിയില്ലാത്തത് വ്യാപക പ്രതിഷേധത്തിനിടയാക്കിയിട്ടുണ്ട്. അധികൃതരുടെ അനാസ്ഥയില്‍ പ്രതിഷേധിച്ച് എസ്.ഡി.പി.ഐ വെള്ളിയാഴ്ച ചേലേമ്പ്ര ഗ്രാമപഞ്ചായത്തിലേക്ക് മാര്‍ച്ച് നടത്താന്‍ തീരുമാനിച്ചിട്ടുണ്ട്. ഇടിമുഴിക്കല്‍ അങ്ങാടിക്ക് സമീപത്തായി കൊളകുത്ത് റോഡില്‍ പ്രവര്‍ത്തിക്കുന്ന അനധികൃത അറവുശാലയില്‍നിന്ന് തള്ളുന്ന മാലിന്യമാണ് തെരുവുനായ ശല്യം രൂക്ഷമാകാന്‍ കാരണമെന്ന പരാതി നേരത്തേ ഉയര്‍ന്നിട്ടുണ്ട്. ഇതുസംബന്ധിച്ച് ‘മാധ്യമം’ വാര്‍ത്ത നല്‍കിയിരുന്നു. രാമനാട്ടുകര മാര്‍ക്കറ്റിലേക്കുള്ള കാലികളെ ഇവിടെയാണ് കശാപ്പ് ചെയ്യുന്നത്. ഇതിനെതിരെ നാട്ടുകാരില്‍ പ്രതിഷേധം ഉയര്‍ന്നിട്ടും അധികൃതര്‍ നിസ്സംഗത തുടരുകയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.