മലപ്പുറം: റേഷന്‍കാര്‍ഡ് പുതുക്കാന്‍ കാര്‍ഡുടമകളില്‍നിന്ന് ശേഖരിച്ച വിവരങ്ങള്‍ ഡാറ്റാ എന്‍ട്രി നടത്തിയത് കാര്‍ഡുടമകള്‍ക്ക് പരിശോധിക്കാനും തെറ്റുകളുണ്ടെങ്കില്‍ രേഖപ്പെടുത്താനുമായി സജ്ജമാക്കിയ വെബ്സൈറ്റ് ആഗസ്റ്റ് 18 മുതല്‍ 28 വരെ പൊതുജനങ്ങള്‍ക്കായി തുറന്ന് നല്‍കും. പരിശോധനക്കായി ചെയ്യേണ്ട കാര്യങ്ങള്‍ civilsupplieskerala.gov.in ടൈപ്പ് ചെയ്ത് സൈറ്റില്‍ പ്രവേശിച്ച് വലത് ഭാഗത്തുള്ള സര്‍വിസ് മെനുവില്‍ കാണുന്ന view ration card details ക്ളിക്ക് ചെയ്ത് 10 അക്ക റേഷന്‍ കാര്‍ഡ് നമ്പര്‍ ടൈപ്പ് ചെയ്യുവാനുള്ള കളത്തില്‍ കാര്‍ഡ് നമ്പര്‍ ടൈപ്പ് ചെയ്യുകയും സൈറ്റില്‍ അതിന് താഴെ കാണുന്ന അടയാളം കൃത്യമായി രേഖപ്പെടുത്തുകയും ചെയ്ത് സബ്മിറ്റ് ചെയ്യുക. ഡാറ്റാ എന്‍ട്രി/വെരിഫിക്കേഷന്‍ പൂര്‍ത്തിയായതാണെങ്കില്‍ ഡാറ്റ കാണാന്‍ സാധിക്കും. അല്ളെങ്കില്‍ ഡാറ്റാ എന്‍ട്രി /വെരിഫിക്കേഷന്‍ പ്രോഗ്രസ്സ് എന്ന് കാണിക്കും. പരിശോധനയില്‍ തെറ്റുകളുണ്ടെങ്കില്‍ പേജ് അവസാനത്തില്‍ കാണുന്ന നെക്സ്റ്റ് ക്ളിക്ക് ചെയ്യുക. തുടര്‍ന്ന് അടുത്ത പേജില്‍ അവസാനം കാണുന്ന നെക്സ്റ്റ് ക്ളിക്ക് ചെയ്യുക. അവസാന പേജില്‍ അപ്ഡേറ്റ് ചെയ്യുക. അപ്ഡേറ്റ് ചെയ്യാന്‍ മൊബൈല്‍ നമ്പര്‍ നല്‍കണം. തുടര്‍ന്ന് ടാബ് കീ ക്ളിക്ക് ചെയ്യുക. അപ്പോള്‍ മൊബൈലില്‍ ലഭിക്കുന്ന വെരിഫിക്കേഷന്‍ കോഡ് ടൈപ്പ് ചെയ്യാനുള്ള കോളത്തില്‍ ടൈപ്പ് ചെയ്യുക. തെറ്റുകള്‍ പാര്‍ട്ട് എ, ക്രമനമ്പര്‍ ഒന്ന്, രണ്ട് പാര്‍ട്ട് ബി ക്രമനമ്പര്‍ ഒന്ന്, രണ്ട് എന്ന രീതിയില്‍ രേഖപ്പെടുത്തുക. ബാങ്ക് വിവരങ്ങള്‍ നല്‍കുക. ആധാര്‍ വിവരങ്ങള്‍ രേഖപ്പെടുത്തുന്നതിന് ആധാര്‍ നമ്പര്‍ രേഖപ്പെടുത്തുക. തുടര്‍ന്ന് ലഭിക്കുന്ന അടയാളം ടൈപ്പ് ചെയ്ത് അപ്ഡേറ്റ് ചെയ്യണം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.