മഞ്ചേരി: മെഡിക്കല്‍ കോളജിലെ ആശുപത്രി മാനേജ്മെന്‍റ് കമ്മിറ്റിയില്‍നിന്ന് നഗരസഭാ ചെയര്‍മാന്‍ പുറത്ത്. ചെയര്‍മാന്‍െറ സാന്നിധ്യം അഭികാമ്യമാണെന്നിരിക്കെയാണ് എക്സിക്യൂട്ടീവ് കമ്മിറ്റിയില്‍ നഗരസഭാ ചെയര്‍മാനില്ലാതിരിക്കുന്നത്. ജില്ലാ കലക്ടര്‍ (ചെയര്‍), മെഡിക്കല്‍ കോളജ് പ്രിന്‍സിപ്പല്‍ (വൈസ് ചെയര്‍), ആശുപത്രി സൂപ്രണ്ട് (കണ്‍) ലേ സെക്രട്ടറി (ട്രഷ) എന്നിവരാണ് അംഗങ്ങള്‍. ഡെപ്യൂട്ടി ഡി.എം.ഒ അല്ളെങ്കില്‍ പ്രിന്‍സിപ്പല്‍ നിര്‍ദേശിക്കുന്ന മുതിര്‍ന്ന ഡോക്ടര്‍, ഡി.എം.ഇയുടെ പ്രതിനിധി, നഴ്സിങ് സൂപ്രണ്ട്, പൊതുമരാമത്ത് എക്സിക്യൂട്ടീവ് എന്‍ജിനീയര്‍ എന്നിവര്‍ ഒൗദ്യോഗിക അംഗങ്ങളാണ്. അനൗദ്യോഗിക അംഗങ്ങളായി സ്ഥലം എം.പി, ആരോഗ്യമന്ത്രിയുടെ പ്രതിനിധി, എം.എല്‍.എ, ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റ് എന്നിവരാണ് എക്സിക്യൂട്ടീവിലുള്ളത്. രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികളാണ് ജനറല്‍ ബോഡി അംഗങ്ങള്‍. 12 എക്സിക്യൂട്ടീവ് അംഗങ്ങളും 12 ജനറല്‍ ബോഡി അംഗങ്ങളുമടങ്ങുന്ന 24 അംഗ സമിതിയാണ് എച്ച്.എം.സി. മഞ്ചേരി മെഡിക്കല്‍ കോളജിന്‍െറ ആദ്യ എച്ച്.എം.സി ജനറല്‍ ബോഡിയോഗം ചൊവ്വാഴ്ച ഉച്ചക്ക് മൂന്നിന് നടക്കും. മറ്റ് മെഡിക്കല്‍ കോളജുകളില്‍ നഗരസഭാ, കോര്‍പറേഷന്‍ അധ്യക്ഷന്മാര്‍ എച്ച്.എം.സി അംഗങ്ങളാണെന്നിരിക്കെ മഞ്ചേരിയിലെ കമ്മിറ്റിയില്‍ നഗരസഭാ അധ്യക്ഷനില്ലാത്തത് അംഗീകരിക്കാനാവില്ളെന്ന് മുസ്ലിംലീഗ് നിയോജക മണ്ഡലം കമ്മിറ്റി അഭിപ്രായപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.