മൂവര്‍ണക്കൊടിക്ക് കീഴെ അഭിമാനനിറവില്‍

കൊണ്ടോട്ടി: കിഴിശ്ശേരി മുണ്ടംപറമ്പ് എ.എല്‍.പി സ്കൂളില്‍ പി.വി. അലവിക്കുട്ടി പതാകയുയര്‍ത്തി. കെ. ചന്ദ്രിക ഉദ്ഘാടനം ചെയ്തു. പി. മനോജ് നേതൃത്വം നല്‍കി. സി.കെ. നയീം, കെ. മുഹമ്മദ് അഷ്റഫ്, വൈ.പി. അബ്ദുല്‍ സലീം, പി. ശോബി, കെ.ടി. സുരേഷ്, മുനീബ്, നൂര്‍ജഹാന്‍ എന്നിവര്‍ സംസാരിച്ചു. നീറാട് എ.എം.എല്‍.പി സ്കൂളില്‍ കെ. അശോകന്‍ പതാകയുയര്‍ത്തി. ദില്‍ഷാദ്, അഫ്സല്‍ ഒളവട്ടൂര്‍, പി. അബു എന്നിവര്‍ സംസാരിച്ചു. മുസ്ലിം ലീഗ് നീറാട് നടത്തിയ ചടങ്ങില്‍ കെ.വി. സഫ്വാന്‍ പതാകയുയര്‍ത്തി. 55ാം നമ്പര്‍ അങ്കണവാടിയില്‍ വാര്‍ഡംഗം എ.വി. ഫൗസിയ പതാകയുയര്‍ത്തി. എ.പി. ഉണ്ണികൃഷ്ണന്‍, സി.എം. ആയിശക്കുട്ടി സംസാരിച്ചു. കൊണ്ടോട്ടി ഇ.എം.ഇ.എ ഹയര്‍സെക്കന്‍ഡറി സ്കൂളില്‍ എന്‍.എസ്.എസും ഒയിസ്ക കൊണ്ടോട്ടി ചാപ്റ്ററും സംയുക്തമായി സ്വാതന്ത്ര്യദിനം ആഘോഷിച്ചു. ‘റാഫി കെ യാദ്’ എന്ന പേരില്‍ റാഫി അനുസ്മരണവും സംഗീത വിരുന്നും സംഘടിപ്പിച്ചു. പി. ഗീതാദേവി പതാകയുയര്‍ത്തി. ആര്‍ട്ടിസ്റ്റ് ദയാനന്ദന്‍ ഉദ്ഘാടനം ചെയ്തു. ഡോ. പി.കെ. അബൂബക്കര്‍ അധ്യക്ഷത വഹിച്ചു. അഷ്റഫ് മടാന്‍, കെ.ടി. റഹ്മാന്‍ തങ്ങള്‍, സലാം കിഴിശ്ശേരി, ജാഫര്‍ സാദിഖ്, എ. വീണ മന്‍സൂര്‍ സംസാരിച്ചു. കടമ്പോട്: കടമ്പോട് ജി.എം.എല്‍.പി സ്കൂളില്‍ സ്വാതന്ത്ര്യദിനം ആഘോഷിച്ചു. എസ്.എം.സി വൈസ് ചെയര്‍മാന്‍ വി.പി. കൃഷ്ണന്‍ പതാകയുയര്‍ത്തി. പ്രധാനാധ്യാപിക കെ.പി. ജയശ്രീ അധ്യക്ഷത വഹിച്ചു. സ്കൂള്‍ ലീഡര്‍ എം.പി. മുഹമ്മദ് ലബീബ്, എസ്.ആര്‍.ജി കണ്‍വീനര്‍ മുഹമ്മദ് റജാ അനീസ് മാസ്റ്റര്‍, സ്റ്റാഫ് സെക്രട്ടറി ലല്ലി ടീച്ചര്‍, ബഷീര്‍, ഷെമി ടീച്ചര്‍ എന്നിവര്‍ സംസാരിച്ചു. വിവിധ മത്സരങ്ങള്‍ നടത്തി. പുല്ലൂര്‍ ജി.യു.പി സ്കൂളില്‍ എസ്.എം.സി ചെയര്‍മാന്‍ വല്ലാഞ്ചിറ നാസര്‍ പതാക ഉയര്‍ത്തി. ഹെഡ്മാസ്റ്റര്‍ കെ.വി. പത്മനാഭന്‍ എം. ഉമര്‍ ഹാജി, ചിറക്കല്‍ രാജന്‍, കെ.എം. ഹുസൈന്‍ തുടങ്ങിയവര്‍ സംസാരിച്ചു. കലാപരിപാടികളും പായസ വിതരണവും നടന്നു. മൈത്ര പുരോഗമന കലാവേദി വായനശാലയില്‍ പി.വി. സെയ്തലവി പതാക ഉയര്‍ത്തി. പി.കെ. റഹ്മത്തുല്ല അധ്യക്ഷത വഹിച്ചു. മത്സര വിജയികള്‍ക്ക് ബി.പി. നാരായണന്‍ സമ്മാനങ്ങള്‍ നല്‍കി. കീഴുപറമ്പ്: കുനിയില്‍ പ്രഭാത് ലൈബ്രറി ഹൈസ്കൂള്‍ വിദ്യാര്‍ഥികള്‍ക്ക് സ്വാതന്ത്ര്യദിന ക്വിസ് മത്സരം സംഘടിപ്പിച്ചു. ടി. ഫവാസ് (അല്‍-അന്‍വാര്‍ ഹൈസ്കൂള്‍, കുനിയില്‍), ഇ. ആദില (അല്‍ അന്‍വാര്‍ ഹൈസ്കൂള്‍, കുനിയില്‍), എ. മുസമ്മില്‍ (ജി.എച്ച്.എസ്.എസ്.എസ്, കിഴുപറമ്പ) യഥാക്രമം ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങള്‍ കരസ്ഥമാക്കി. വിജയികള്‍ക്ക് ലൈബ്രറി പ്രസിഡന്‍റ് പി.പി. ഹമീദ് മാസ്റ്റര്‍ ട്രോഫി നല്‍കി. വി.സി. അഹമ്മദ് അമീന്‍, കെ.കെ. ഫഹീം, അഷറഫ് മുനീര്‍ മാസ്റ്റര്‍ എന്നിവര്‍ നേതൃത്വം നല്‍കി. പുളിക്കല്‍ ജി.എം.യു.പി സ്കൂളില്‍ നടന്ന അരീക്കോട് ഗ്രാമപഞ്ചായത്ത്തല ചടങ്ങില്‍ പ്രസിഡന്‍റ് പി.പി. സഫറുല്ല പതാകയുയര്‍ത്തി. പി.ടി.എ പ്രസിഡന്‍റ് എം. സുല്‍ഫിക്കര്‍ അധ്യക്ഷത വഹിച്ചു. പ്രധാനാധ്യാപകന്‍ കെ.എന്‍. രാമകൃഷ്ണന്‍ സ്വാഗതവും ടി. ശശികുമാര്‍ നന്ദിയും പറഞ്ഞു. മലപ്പുറം: ജില്ലാ കോണ്‍ഗ്രസ്-സേവാദള്‍ കമ്മിറ്റി ഡി.സി.സി ഓഫിസില്‍ സ്വാതന്ത്ര്യ ദിനം ആഘോഷിച്ചു. ജില്ലാ ചെയര്‍മാന്‍ ബി. അലവി പതാക ഉയര്‍ത്തി. ചീഫ് ഓര്‍ഗനൈസര്‍ കോഡൂര്‍ കുഞ്ഞാന്‍, പി.കെ. അബ്ദുസ്സലാം, പി.പി. രവീന്ദ്രന്‍, ഹംസക്കുട്ടി, ബാബു മാരിയപ്പന്‍, മുരളീധരന്‍, കെ.പി. മുബാറക് ഗുരുക്കള്‍, കെ.ടി. മനോജ് എന്നിവര്‍ സംസാരിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.