ദേശീയ ഡ്രം ഫെസ്റ്റിവലില്‍ ഗോത്രമൊഴി കലാകാരന്മാരെ ഉള്‍പ്പെടുത്തും –മന്ത്രി

നിലമ്പൂര്‍: ദേശീയ ഡ്രം ഫെസ്റ്റിവലില്‍ ഗോത്രമൊഴി കലാകാരന്മാരെ കൂടി ഉള്‍പ്പെടുത്തുമെന്ന് ടൂറിസം മന്ത്രി എ.പി. അനില്‍കുമാര്‍. ചന്തക്കുന്ന് ഫാത്തിമാഗിരി സോഷ്യല്‍ സര്‍വിസ് സെന്‍റര്‍ സംഘടിപ്പിച്ച പെരുമ്പറ നാടന്‍ സാംസ്കാരിക സദസ്സ് നിലമ്പൂര്‍ ലിറ്റില്‍ ഫ്ളവര്‍ സ്കൂള്‍ ഓഡിറ്റോറിയത്തില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. സംസ്ഥാന ടൂറിസം വകുപ്പ് നവംബറില്‍ തിരുവനന്തപുരത്ത് നടത്തുന്ന ഡ്രം ഫെസ്റ്റിവലില്‍ നിലമ്പൂര്‍ ഗോത്ര കലാസമിതിയുടെ തംബോല പരിപാടി ഉള്‍പ്പെടുത്തും. ആദിവാസി കലാരൂപങ്ങള്‍ക്ക് കേരള ചരിത്രത്തിന്‍െറ തന്നെ പഴമയുണ്ട്. എല്ലാ കലകളും ഒന്നായി കാണണം. കലകളെ പ്രോത്സാഹിപ്പിക്കുന്ന നിലപാടാണ് സര്‍ക്കാറിനുള്ളതെന്നും മന്ത്രി പറഞ്ഞു. നഗരസഭാ ചെയര്‍മാന്‍ ആര്യാടന്‍ ഷൗക്കത്ത് അധ്യക്ഷത വഹിച്ചു. ഫാ. പോള്‍ കൂട്ടാല, സിസ്റ്റര്‍ സ്േനഹലത, ഫാ.എസ്.ജെ. റാബിന്‍, ബ്ളോക്ക് പഞ്ചായത്ത് പ്രസിഡന്‍റ് ഷേര്‍ളി വര്‍ഗീസ്, ഫാ. ജോസ് തച്ചില്‍, സി.ഡി. സെബാസ്റ്റ്യന്‍, ഫാ. വിനോദ്, സി. മരിയ ആന്‍സി, മരിയ പ്രശാന്തി, അബ്രഹാം മാത്യു, പത്മിനി ഗോപിനാഥ്, സ്മിത മോള്‍, ഡി.പി. ജോസ് എന്നിവര്‍ സംസാരിച്ചു. സിസ്റ്റര്‍ മരീനി സ്വാഗതവും ബിനോയ് ജോസഫ് നന്ദിയും പറഞ്ഞു. നിലമ്പൂര്‍ ഗോത്രമൊഴിയുടെ തംബോല, ആസാമീസ് കലാകാരന്മാരുടെ വിവിധ കലാപ്രകടനവും അരങ്ങേറി.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.