വള്ളിക്കുന്ന്: കുടുംബത്തോടൊപ്പം തല ചായ്ച്ചുറങ്ങാന്‍ സ്വന്തമായൊരു കിടപ്പാടമെന്ന സ്വപ്നത്തിന് സാക്ഷാത്കാരം. എട്ടാം ക്ളാസ് വിദ്യാര്‍ഥികളായ സഹപാഠികളാണ് സ്നേഹ തണലൊരുക്കിയത്. വീടിന്‍െറ താക്കോല്‍ തിങ്കളാഴ്ച റഫ്ഷിദിന് കൈമാറും. അത്താണിക്കല്‍ സി.ബി ഹയര്‍ സെക്കന്‍ഡറി സ്കൂളിലെ എട്ടാം ക്ളാസ് വിദ്യാര്‍ഥിയാണ് റഫ്ഷിദ് കൂലി പണിക്കാരനായ പിതാവ് അഷറഫ് മകളുടെ വിവാഹത്തോടെ ഉണ്ടായ സാമ്പത്തിക ബാധ്യത തീര്‍ക്കാനാണ് നേരത്തെയുണ്ടായിരുന്ന വീടും സ്ഥലവും വിറ്റത്. പുതിയ വീട് നിര്‍മിക്കാന്‍ അത്താണിക്കല്‍ വെള്ളേപാടത്ത് മൂന്ന് സെന്‍റ് സ്ഥലം രണ്ട് വര്‍ഷം മുമ്പ് തന്നെ വാങ്ങിയിരുന്നു. സ്കൂളിലെ മുഴുവന്‍ വിദ്യാര്‍ഥികളുടെയും കൂട്ടായ ശ്രമത്തില്‍ നടന്ന ധന സമാഹരണത്തിലൂടെയാണ് അഞ്ചര ലക്ഷം രൂപ ചെലവഴിച്ച് വീട് നിര്‍മിച്ചത്. രണ്ട് ബെഡ് റൂമുകളോട് കൂടി വീടിന്‍െറ നിര്‍മാണം കഴിഞ്ഞ ഡിസംബര്‍ മാസത്തിലാണ് ആരംഭിച്ചത്. തിങ്കളാഴ്ച മുതല്‍ പുതിയ വീടില്‍ കുടുംബത്തോടൊപ്പം അന്തിയുറങ്ങാം എന്ന ആഹ്ളാദത്തിലാണ് റഫ്ഷീദും കുടുംബവും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.