അരീക്കോട്: പൂര്‍വികരായ സ്വാതന്ത്ര്യ സമര പോരാളികളുടെ നിണമണിഞ്ഞ സ്മരണകള്‍ പേറുന്ന എം.എസ്.പി ക്യാമ്പ് പുന$സ്ഥാപിക്കണമെന്ന് സൗഹൃദം ക്ളബ് കാമ്പയിന്‍ ആവശ്യപ്പെട്ടു. അരീക്കോട്ടുകാരുടെ പൊതുജീവിതത്തിന്‍െറ ഭാഗമായി ചരിത്രത്തോടൊപ്പം നിന്ന എം.എസ്.പി ക്യാമ്പ് ഇന്ന് ഭീകരവിരുദ്ധ സേനയുടെ താവളമാണ്. എം.എസ്.പി ഹെല്‍ത്ത് സെന്‍റര്‍, ജനമൈത്രി പൊലീസ്, രക്തദാന സംഘം, ഒ.വി. വിജയന്‍ സാംസ്കാരിക നിലയം, ഓണം-പെരുന്നാള്‍-ക്രിസ്മസ് ആഘോഷങ്ങള്‍, ജില്ലാതലം വരെയുള്ള കായികമേളകള്‍, സായാഹ്നങ്ങളിലെ കല്‍പന്തുകളി, ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ തുടങ്ങിയവയെല്ലാം ഇതോടെ പ്രദേശത്തുകാര്‍ക്ക് നഷ്ടമായി. ഭീകരവിരുദ്ധ സേന വന്നതോടെ എം.എസ്.പി.യും ജനങ്ങളും തമ്മില്‍ നിലനിന്നിരുന്ന ബന്ധവും മുറിച്ചുമാറ്റപ്പെട്ടു. ഇപ്പോഴുള്ള സേനക്ക് മെച്ചപ്പെട്ട സൗകര്യങ്ങളോടെ പുതിയ ആസ്ഥാനം കണ്ടത്തെണമെന്നും മുന്‍ധാരണപ്രകാരം ഒരു വര്‍ഷത്തെ കാലാവധി തീരുന്നതോടെ എം.എസ്.പി.യെ തിരികെ വിളിക്കണമെന്നുമാണ് സൗഹൃദം ക്ളബിന്‍െറ ആവശ്യങ്ങള്‍. അതിനായി ഒപ്പുശേഖരണവും സായാഹ്ന ധര്‍ണയും സംഘടിപ്പിക്കുമെന്ന് കാമ്പയിന്‍ കണ്‍വീനര്‍ പത്തൂര്‍ ഫിര്‍സാദ്, കാഞ്ഞിരാല മുഹമ്മദലി, കാവുങ്ങല്‍ സുജിത് എന്നിവര്‍ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.