വണ്ടൂരില്‍ നാളെ മുതല്‍ ത്രിദിന നാടക കളരി

വണ്ടൂര്‍: കേരള സംഗീത നാടക അക്കാദമിയുടെ നേതൃത്വത്തില്‍ വണ്ടൂര്‍ മണ്ഡലത്തിലെ നാടക പ്രവര്‍ത്തകര്‍ക്കായി ആഗസ്റ്റ് 14, 15, 16 തീയതികളില്‍ നാടക പരിശീലന ക്യാമ്പ് നടത്തുമെന്ന് ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. പോരൂര്‍ യു.സി.എന്‍.എന്‍.എം.എ.യു.പി സ്കൂളിലാണ് ക്യാമ്പ്. തെരഞ്ഞെടുക്കപ്പെട്ട 30 പേര്‍ക്കാണ് അവസരം. ഇവര്‍ക്ക് അക്കാദമിയുടെ സര്‍ട്ടിഫിക്കറ്റുകള്‍ നല്‍കും. തുടര്‍പരിപാടികളുടെ ഭാഗമായി കളരിക്ക് ശേഷം ഫോക്ലോര്‍ അക്കാദമിയുടെ നാടന്‍ കലാപഠന കളരി, ലളിതകലാ അക്കാദമിയുടെ ചിത്രകലാ ക്യാമ്പ്, കേരള കലാമണ്ഡലത്തിന്‍െറ ക്ളാസിക്കല്‍ കലാരൂപങ്ങളുടെ പഠനക്യാമ്പ് എന്നിവയും നടത്താന്‍ പദ്ധതിയുണ്ടെന്നും ഇതിനായി ഞാറ്റടി ആര്‍ട്ട് പ്രമോഷന്‍ കൗണ്‍സില്‍ രൂപവത്കരിച്ചിട്ടുണ്ടെന്നും ഭാരവാഹികള്‍ അറിയിച്ചു. നാടകകളരി ഉദ്ഘാടന ചടങ്ങില്‍ അക്കാദമി ചെയര്‍മാന്‍ സൂര്യകൃഷ്ണ മൂര്‍ത്തി, ടൂറിസം മന്ത്രി എ.പി. അനില്‍ കുമാര്‍ എന്നിവര്‍ സംബന്ധിക്കും. വാര്‍ത്താസമ്മേളനത്തില്‍ യു.സി. സജിത്ത്, ഒ.കെ. ശിവപ്രസാദ്, പി.ടി. സന്തോഷ്, ഉണ്ണികൃഷ്ണന്‍ നെല്ലിക്കാട്, രാമന്‍ എന്നിവര്‍ പങ്കെടുത്തു. ഫോണ്‍: 9447468446, 9946570639.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.