അരീക്കോട്: പൗരപ്രമുഖന്‍ എന്‍.വി. കുട്ടി മുഹമ്മദ് മാസ്റ്റര്‍ക്ക് ഒരു നാടിന്‍െറ അനുശോചന പ്രവാഹം. വൈ.എം.എയുടെ നേതൃത്വത്തില്‍ സര്‍വകക്ഷി പ്രതിനിധികളും സാമൂഹിക-സാംസ്കാരിക പ്രവര്‍ത്തകരും അനുശോചിച്ചു. വൈ.എം.എ ഹാളില്‍ നടന്ന യോഗത്തില്‍ കെ.എന്‍. രാമകൃഷ്ണന്‍ അധ്യക്ഷത വഹിച്ചു. ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ് പി.പി. സഫറുല്ല, എ.എന്‍. അബ്ദുറഹ്മാന്‍, പി. പരമേശ്വരന്‍, എ. ശ്രീധരന്‍, എന്‍. അബ്ദുറഹ്മാന്‍, കെ. മുഹമ്മദ് ഇസ്മായില്‍, എന്‍. അബ്ദുറഹീം, കണ്ടേങ്ങല്‍ അബ്ദുറഹ്മാന്‍, പി. വള്ളിക്കുട്ടി, പി. ലുക്മാന്‍, പി.പി. ജാഫര്‍ എന്നിവര്‍ സംസാരിച്ചു. വൈ.എം.എ സെക്രട്ടറി എം.ടി. മുസ്തഫ സ്വാഗതം പറഞ്ഞു. അരീക്കോട് പുളിക്കല്‍ ജി.എം.യു.പി സ്കൂള്‍ അധ്യാപക രക്ഷാകര്‍തൃ സമിതിയും അനുശോചിച്ചു. 1947 മുതല്‍ 1980 വരെ ജി.എം.യു.പി സ്കൂളിലായിരുന്നു സേവനം ചെയ്തത്. പി.ടി.എ പ്രസിഡന്‍റ് എം. സുല്‍ഫിക്കര്‍ അധ്യക്ഷത വഹിച്ചു. പ്രധാനാധ്യാപകന്‍ കെ.എന്‍. രാമകൃഷ്ണന്‍, പി.ടി.എ വൈസ് പ്രസിഡന്‍റ് കൊല്ലത്തൊടി മുഹമ്മദ് റാഫി, സ്റ്റാഫ് സെക്രട്ടറി കെ. സുരേഷ് കുമാര്‍, മുനീര്‍ ചീമാടന്‍, യു. മെഹബൂബ് എന്നിവര്‍ അനുശോചിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.