മങ്കട: കെട്ടിലും മട്ടിലും ഉപജില്ലക്ക് തന്നെ മാതൃകയാകാനൊരുങ്ങുകയാണ് വെള്ളില ജി.എല്‍.പി സ്കൂള്‍. പി.ടി.എയും നാട്ടുകാരും ചേര്‍ന്ന് നടപ്പാക്കുന്ന പുതിയ പരിഷ്കരണങ്ങള്‍ ഈ സര്‍ക്കാര്‍ സ്ഥാപനത്തിന്‍െറ മുഖഛായ തന്നെ മാറ്റുമെന്നാണ് അധികൃതര്‍ പറയുന്നത്. ഇംഗ്ളീഷ് മീഡിയങ്ങളോടും മറ്റും കിടപിടിക്കുന്ന രീതിയിലുള്ള പരിഷ്കരണങ്ങളാണ് ലക്ഷ്യമാക്കുന്നത്. മികച്ച വിദ്യാഭ്യാസ രീതി നടപ്പാക്കുന്ന സ്കൂളില്‍ കുട്ടികളുടെ വസ്ത്രധാരണം മികവുറ്റതാക്കാനുള്ള പി.ടി.എയുടെ ശ്രമത്തിന് സാമൂഹിക പ്രവര്‍ത്തകന്‍െറ പിന്തുണയും കൂടിയായപ്പോള്‍ പദ്ധതിക്ക് വേഗം കൂടി. സാധാരണക്കാരായ കുട്ടികള്‍ പഠിക്കുന്ന സ്കൂളില്‍ ഈ വര്‍ഷം മുതല്‍ പുതിയ യൂനിഫോം സമ്പ്രദായം നടപ്പിലാക്കി. സര്‍ക്കാര്‍ നല്‍കുന്ന യൂനിഫോമിന് അര്‍ഹതയില്ലാത്ത മുഴുവന്‍ കുട്ടികള്‍ക്കും സ്കൂള്‍ പി.ടി.എയുടെ നേതൃത്വത്തില്‍ യൂനിഫോം ലഭ്യമാക്കി. മുന്നൂറോളം കുട്ടികള്‍ക്ക് തിരിച്ചറിയല്‍ കാര്‍ഡും സൗജന്യമായി ഷൂസും നല്‍കുന്ന പദ്ധതിയും പി.ടി.എ ആവിഷ്കരിച്ചു. ഇതിനാവശ്യമായ 35,000 രൂപ വെള്ളിലയിലെ സാമൂഹിക പ്രവര്‍ത്തകനായ പറക്കോട്ടുപലത്ത് സലീമാണ് നല്‍കിയത്. കഴിഞ്ഞദിവസം സ്കൂളില്‍ നടന്ന ചടങ്ങില്‍ സലീം പറക്കോട്ടുപലത്ത് ഷൂ വിതരണം ഉദ്ഘാടനം ചെയ്തു. ഇ. മുസ്തഫ അധ്യക്ഷത വഹിച്ചു. സൈഫുല്ല കറുമുക്കില്‍, എം. സുനന്ദ, പി.ടി. ഷരീഫ്, ഹംസ, ആരിഫ ടീച്ചര്‍ എന്നിവര്‍ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.