ആദിവാസികള്‍ക്ക് പതിച്ച് നല്‍കിയ ഭൂമിയിലെ മരംമുറി വനംവകുപ്പ് തടഞ്ഞു

കാളികാവ്: ചോക്കാട് നാല്‍പത് സെന്‍റ് കോളനിയിലെ ആദിവാസികള്‍ക്ക് പതിച്ചുനല്‍കിയ ഭൂമിയിലെ മരം മുറിച്ചുനീക്കുന്നത് വനംവകുപ്പ് തടഞ്ഞതായി പരാതി. നികുതി അടക്കുന്ന ഭൂമിയിലെ മരങ്ങള്‍ മുറിക്കുന്നതാണ് ബുധനാഴ്ച കരുവാരകുണ്ട് ഫോറസ്റ്റ് സ്റ്റേഷനിലെ ഉദ്യോഗസ്ഥര്‍ തടഞ്ഞത്. 1976-77ല്‍ കോളനി സ്ഥാപിച്ച കാലത്ത് ആദിവാസികള്‍ നട്ടുവളര്‍ത്തിയ മരങ്ങള്‍ മുറിക്കുന്നതാണ് ഉദ്യോഗസ്ഥര്‍ തടഞ്ഞത്. പുത്തന്‍പുരക്കല്‍ ശ്രീദേവിയുടെ വീടിന് ഭീഷണിയായി നിന്ന മരങ്ങളാണ് മുറിച്ചുമാറ്റാന്‍ ശ്രമിച്ചത്. മുറിച്ചിട്ട മരങ്ങള്‍ മില്ലിലേക്ക് കൊണ്ടുപോകുന്നതിനിടെ ഡെപ്യൂട്ടി റെയ്ഞ്ചര്‍ ടി.എസ്. സുബ്രഹ്മണ്യന്‍െറ നേതൃത്വത്തിലുള്ള സംഘം തടയുകയായിരുന്നു. തങ്ങള്‍ക്ക് പതിച്ച് നല്‍കിയ സ്ഥലത്തെ മരം മുറിച്ചുനീക്കാന്‍ അനുവദിക്കാത്ത നടപടി പ്രതിഷേധാര്‍ഹമാണെന്ന് ആദിവാസികള്‍ പറഞ്ഞു. ചോക്കാട് പഞ്ചായത്ത് പ്രസിഡന്‍റ് പൈനാട്ടില്‍ അഷ്റഫ്, സി.പി.എം ലോക്കല്‍ സെക്രട്ടറി കെ. സുരേഷ്, സ്പെഷല്‍ വില്ളേജ് ഓഫിസര്‍ പി. മുഹമ്മദ് ഷമീര്‍ എന്നിവര്‍ സ്ഥലം സന്ദര്‍ശിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.