നിലമ്പൂര്‍: റബര്‍ പ്ളാന്‍േറഷന്‍ കോര്‍പറേഷന്‍െറ പുഞ്ചക്കൊല്ലി ഡിവിഷനിലെ ജീവനക്കാര്‍ താമസിക്കുന്ന ക്വാര്‍ട്ടേഴ്സ് കെട്ടിടം കാട്ടാനക്കൂട്ടം തകര്‍ത്തു. വെള്ളിയാഴ്ച പുലര്‍ച്ചെയാണ് 18ഓളം കാട്ടാനകള്‍ കെട്ടിടം പാടെ തകര്‍ത്തത്. ഈ സമയം ജീവനക്കാരാരും ക്വാര്‍ട്ടേഴ്സിലുണ്ടായിരുന്നില്ല. ഒരു സ്ത്രീയുള്‍പ്പെടെ മൂന്ന് പേരാണ് ക്വാര്‍ട്ടേഴ്സില്‍ താമസിക്കുന്നത്. പനി ബാധിച്ചതിനെ തുടര്‍ന്ന് തലേദിവസമാണ് ക്വാര്‍ട്ടേഴ്സിലുണ്ടായിരുന്ന ഇവര്‍ നാട്ടിലേക്ക് പോന്നത്. അടുത്തിടെ നവീകരിച്ച ക്വാര്‍ട്ടേഴ്സാണ് തകര്‍ത്തത്. വാതിലുകളും ജനലുകളും ആസ്ബസ്റ്റോസ് ഷീറ്റുകളും തകര്‍ത്തു. കെട്ടിടത്തിനകത്തുണ്ടായിരുന്ന പാത്രങ്ങളും വസ്ത്രങ്ങളും നശിപ്പിച്ചിട്ടുണ്ട്. നേരത്തേ പത്താം കൂപ്പില്‍ ഇവര്‍ താമസിച്ചിരുന്ന ക്വാര്‍ട്ടേഴ്സ് കാട്ടാനകള്‍ തകര്‍ത്തതോടെയാണ് ഒന്നാം റെയ്ഞ്ചിലെ ചപ്പാത്തിയിലെ ക്വാര്‍ട്ടേഴ്സിലേക്ക് താമസം മാറ്റിയത്. ഈ ക്വാര്‍ട്ടേഴ്സ് കെട്ടിടമാണ് കഴിഞ്ഞ ദിവസം തകര്‍ത്തത്. ജീവനക്കാര്‍ക്ക് താമസിക്കാനായി പത്തോളം ക്വാര്‍ട്ടേഴ്സുകളാണ് പ്ളാന്‍േറഷനകത്തുള്ളത്. ഇതില്‍ രണ്ടെണ്ണം ഒഴികെ മറ്റെല്ലാ കെട്ടിടങ്ങളും കാട്ടാനകള്‍ തകര്‍ത്തുകഴിഞ്ഞു. കാട്ടാനകളുടെ ശല്യം കാരണം പ്രാണഭയത്തോടെയാണ് പ്ളാന്‍േറഷനിലെ തൊഴിലാളികളുടെ അന്തിയുറക്കം. ഇത്രയൊക്കെയായിട്ടും തങ്ങളുടെ സുരക്ഷിതത്വത്തിന് കോര്‍പറേഷന്‍ ഒരു നടപടിയുമെടുക്കുന്നില്ളെന്ന് ജീവനക്കാര്‍ പരാതിപ്പെടുന്നുണ്ട്. പ്ളാന്‍േറഷന് ചുറ്റും സൗരോര്‍ജ വേലി സ്ഥാപിച്ചിട്ടുണ്ടെങ്കിലും തകരാറായി കിടക്കുകയാണ്. ഇത് നന്നാക്കാനുള്ള ഒരു നടപടിയും ബന്ധപ്പെട്ടവരുടെ ഭാഗത്തുനിന്ന് ഉണ്ടാവുന്നില്ല. പ്ളാന്‍േറഷനും കാട്ടാനക്കൂട്ടത്തിന്‍െറ ഭീഷണിയിലാണ്. പ്ളാന്‍േറഷനകത്തുണ്ടായിരുന്ന കവുങ്ങ് തോട്ടം പൂര്‍ണമായും കാട്ടാനക്കൂട്ടം നശിപ്പിച്ചു. പുതുതായി നട്ട റബര്‍ മരങ്ങളും നശിപ്പിച്ചിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.