മലപ്പുറം: നഗരസഭയിലെ പാമ്പാട് ഭവനസമുച്ചയത്തില്‍ അനധികൃതമായി താമസിക്കുന്നവര്‍ക്കെതിരെ നടപടിയെടുക്കാന്‍ നഗരസഭ കൗണ്‍സില്‍ യോഗത്തില്‍ തീരുമാനം. നഗരസഭയുടെ അനുമതി പത്രമില്ലാതെ പലരും ഇവിടെ താമസിക്കുന്നത് വ്യക്തമായ സാഹചര്യത്തിലാണ് നടപടി. അനധികൃതമായി താമസിക്കുന്നവരെ പുറത്താക്കാന്‍ ഉടന്‍ നടപടി ആരംഭിക്കാന്‍ ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ക്ക് ചെയര്‍മാന്‍ കെ.പി. മുഹമ്മദ് മുസ്തഫ നിര്‍ദേശം നല്‍കി. ഇതു സംബന്ധിച്ച റിപ്പോര്‍ട്ട് അടുത്ത കൗണ്‍സില്‍ യോഗത്തില്‍ ഹാജരാക്കാനും നിര്‍ദേശിച്ചു. ചേരി നിര്‍മാര്‍ജന പദ്ധതിപ്രകാരമാണ് ഭൂരഹിതരും ഭവനരഹിതരുമായ 184 ഗുണഭോക്താക്കള്‍ക്കായി പാമ്പാട് ഭവനസമുച്ചയം നിര്‍മിച്ചത്. അനുമതിപത്രം ഒരുകാരണവശാലും മറ്റൊരാള്‍ക്ക് കൈമാറാന്‍ പാടില്ളെന്ന കര്‍ശന നിര്‍ദേശത്തോടെയാണ് അനുമതി പത്രം കൈമാറിയത്. എന്നാല്‍, നിര്‍ദേശം മറികടന്ന പലരും ഫ്ളാറ്റ് കൈമാറ്റം ചെയ്ത സാഹചര്യത്തിലാണ് നഗരസഭ നടപടിക്കൊരുങ്ങുന്നത്. നഗരസഭാ പരിധിയില്‍ അഞ്ച് ഇ ടോയ്ലറ്റുകള്‍ നിര്‍മിക്കാനും തീരുമാനിച്ചു. എം.പി ഫണ്ടില്‍നിന്ന് രണ്ടും നഗരസഭ ഫണ്ടില്‍നിന്ന് മൂന്നും ടോയ്ലറ്റുകളാണ് നിര്‍മിക്കുക. മൂന്നാംപടിയിലെ പാസ്പോര്‍ട്ട് സേവാ കേന്ദ്ര, കലക്ടറുടെ വസതിക്ക് മുന്‍വശം, താലൂക്ക് ആശുപത്രി, കിഴക്കേ തല, സാധൂ കോംപ്ളക്സ് യാര്‍ഡ് എന്നിവിടങ്ങളിലാണ് ഇവ സ്ഥാപിക്കുക. നഗരസഭ ഈ വര്‍ഷത്തെ ബജറ്റില്‍ ഉള്‍പ്പെടുത്തി പ്രഖ്യാപനം നടത്തിയ ‘എന്‍െറ ഹോട്ടല്‍’ പദ്ധതി രണ്ട് ആഴ്ചക്കുള്ളില്‍ ആരംഭിക്കും. അടുക്കള സാമഗ്രികള്‍ വാങ്ങുന്നതിനാവശ്യമായ നടപടി തുടങ്ങിയിട്ടുണ്ട്. 15 ലക്ഷം രൂപയാണ് പദ്ധതിക്കായി നഗരസഭ വകയിരുത്തിയത്. ഹോട്ടല്‍ ആരംഭിക്കുന്നതോടെ നഗരസഭ പരിധിയില്‍ എത്തുന്നവര്‍ക്ക് 10 രൂപക്ക് ഉച്ച ഊണ്‍ ലഭ്യമാകും. നഗരസഭ പരിധിയില്‍ വയോജനങ്ങള്‍ക്ക് വേണ്ടി പകല്‍ വീട് സ്ഥാപിക്കാന്‍ സ്ഥലം ലഭ്യമായതായി ചെയര്‍മാന്‍ അറിയിച്ചു. വാടക കെട്ടിടത്തിലാണ് ആദ്യഘട്ടത്തില്‍ ആരംഭിക്കുക. മലപ്പുറത്ത് പ്രവര്‍ത്തിക്കുന്ന മത്സ്യമൊത്ത കച്ചവടം അനുയോജ്യമായ മറ്റൊരു സ്ഥലത്തേക്ക് മാറ്റാന്‍ സ്ഥലം കണ്ടത്തൊനും യോഗത്തില്‍ തീരുമാനിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.