ലോക്​ഡൗണ്‍: ഫുട്ബാള്‍കളിച്ചതിന് 12 പേര്‍ക്കെതിരെ കേസ്

വടകര: ലോക് ഡൗണ്‍ നിര്‍ദേശങ്ങള്‍ ലംഘിച്ച് ഫുട്ബാള്‍ കളിച്ചതിന് 12 പേര്‍ക്കെതിരെ എടച്ചേരി പൊലീസ് കേസെടുത്തു. ക ോവിഡ് 19 വ്യാപനം തടയാന്‍ ലോക്ഡൗണ്‍ പ്രഖ്യാപിച്ചിരിക്കെ ഈ നിര്‍ദേശങ്ങള്‍ കാറ്റില്‍ പറത്തി ഓര്‍ക്കാട്ടേരി തച്ചോളി ക്ഷേത്രത്തിനു സമീപമുളള ഗ്രൗണ്ടില്‍ ഫുട്ബാള്‍ കളിച്ചവര്‍ക്കെതിരെയാണ് കേസെടുത്തത്. മുഖ്യ പ്രതികളായി ഏഴുപേർക്കും കണ്ടാലറിയാവുന്ന അഞ്ചു പേര്‍ക്കെതിരെയുമാണ് ഐ.പി.സി. 188, 269 കെ.പി. ആക്ട് 118(ഇ) പ്രകാരവും കേസെടുത്തത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.