വടകര: കുത്തകകള്‍ക്ക് ഇന്ത്യന്‍ ജനാധിപത്യം അടിയറവെച്ച നരേന്ദ്ര മോദി സര്‍ക്കാര്‍ സമ്പൂര്‍ണ പരാജയമാണെന്നും ഇനിയൊരു തെരഞ്ഞെടുപ്പിനെ അതിജീവിക്കാന്‍ ബി.ജെ.പിക്ക് കഴിയില്ലെന്നും കെ.പി.സി.സി ജനറല്‍ സെക്രട്ടറി എന്‍. സുബ്രഹ്മണ്യന്‍ അഭിപ്രായപ്പെട്ടു. അഴിയൂര്‍ മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റി സ്പെഷല്‍ കണ്‍വെന്‍ഷന്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദഹേം. പുതുതായി തെരഞ്ഞെടുക്കപ്പെട്ട മണ്ഡലം പ്രസിഡൻറ് പി. ബാബുരാജ് അധ്യക്ഷത വഹിച്ചു. കെ.പി.സി.സി നിവാഹക സമിതി അംഗം അഡ്വ. ഐ. മൂസ മുഖ്യ പ്രഭാഷണം നടത്തി. വടകര േബ്ലാക്ക് പഞ്ചായത്ത് പ്രസിഡൻറ് കോട്ടയില്‍ രാധാകൃഷ്ണന്‍, ഡി.സി.സി ഭാരവാഹികളായ കളത്തില്‍ പീതാംബരന്‍, ബാബു ഒഞ്ചിയം, ശശിധരന്‍ കരിമ്പനപ്പാലം, സുനില്‍ മടപ്പളളി, േബ്ലാക്ക് പ്രസിഡൻറ് സി.കെ. വിശ്വനാഥന്‍, പി. രാഘവന്‍, അശോകന്‍ ചോമ്പാല, വി.കെ. അനില്‍കുമാര്‍, കെ.പി. രവീന്ദ്രന്‍, കെ.കെ. ഷെറിന്‍ എന്നിവര്‍ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.