കരിമ്പന തോട്, ഒ.വി തോട് മാലിന്യ പ്രശ്നം; നടപടിക്കൊരുങ്ങി നഗരസഭ

മാലിന്യ സംസ്കരണത്തിന് പൊതു സംവിധാനം ഒരുക്കണമെന്നാണ് കച്ചവടക്കാരുടെ ആവശ്യം വടകര: കരിമ്പന തോട്, ഒ.വി തോട് എന്നിവിടങ്ങളിലേക്ക് മാലിന്യം ഒഴുക്കിവിടുന്ന സ്ഥാപനങ്ങള്‍ക്കെതിരെ നടപടിക്കൊരുങ്ങി വടകര നഗരസഭ. ഇതേ തുടർന്ന് സമീപത്തെ സ്ഥാപന ഉടമകളുടെ പ്രത്യേക യോഗം ചേര്‍ന്നു. ജൂലൈയിൽ സി.കെ. നാണു എം.എല്‍.എയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന താലൂക്ക് വികസന സമിതി യോഗത്തില്‍ മാലിന്യം ഒഴുക്കിവിടുന്ന സ്ഥാപനങ്ങള്‍ക്കെതിരെ നടപടി സ്വീകരിക്കാന്‍ തീരുമാനിച്ചതി‍​െൻറ അടിസ്ഥാനത്തിലായിരുന്നു യോഗം. യോഗത്തില്‍ 81 സ്ഥാപന ഉടമകൾ പങ്കെടുത്തു. മലിനജലം ഒഴുക്കിവിടുന്ന പൈപ്പുകള്‍ അടച്ച് സ്വന്തമായി ദ്രവജല സംസ്കരണ യൂനിറ്റ് സ്ഥാപിക്കാനുള്ള നടപടികള്‍ സ്വീകരിക്കണമെന്നും നിശ്ചിത ദിവസത്തിനുള്ളില്‍ പ്രശ്നം പരിഹരിച്ചില്ലെങ്കില്‍ സ്ഥാപനം അടച്ചുപൂട്ടുന്നതടക്കമുള്ള കര്‍ശന നടപടി സ്വീകരിക്കുമെന്നും നഗരസഭ അധികൃതര്‍ അറിയിച്ചു. അതേസമയം, മാലിന്യ സംസ്കരണത്തിന് പൊതുസംവിധാനം നഗരസഭ ഒരുക്കിത്തരണമെന്ന് ഉടമകള്‍ ആവശ്യപ്പെട്ടു. 143 സ്ഥാപനങ്ങളില്‍നിന്നാണ് രണ്ടു തോടുകളിലേക്കും ഓടകള്‍ വഴി മലിന ജലം ഒഴുക്കുന്നതായി നഗരസഭ കെണ്ടത്തിയത്. ഈ സ്ഥാപനങ്ങള്‍ക്ക് നോട്ടീസ് നല്‍കിയിട്ടുണ്ട്. നഗരത്തിലെ സ്ഥാപനങ്ങളില്‍നിന്നും മലിനജലം ഒഴുക്കിവിടുന്നത് പാക്കയില്‍, കരിമ്പനത്തോട് നിവാസികളുടെ പ്രതിഷേധത്തിന് ഇടയാക്കിയിരുന്നു. യോഗത്തില്‍ നഗരസഭ ചെയര്‍മാന്‍ കെ. ശ്രീധരന്‍ അധ്യക്ഷത വഹിച്ചു. സെക്രട്ടറി കെ.യു. ബിനി, ആരോഗ്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ പി. ഗിരീശന്‍, കൗണ്‍സിലര്‍ പി.കെ. ജലാല്‍, വ്യാപാരി പ്രതിനിധികള്‍ എന്നിവര്‍ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.