റോഡ് സുരക്ഷ: സൈക്കിൾ റാലി സംഘടിപ്പിച്ചു

ചാലിയം: ഉമ്പിച്ചി ഹാജി ഹയർ സെക്കൻഡറി സ്കൂൾ ഭാരത് സ്കൗട്ട് യൂനിറ്റി​െൻറ നേതൃത്വത്തിൽ സൈക്കിൾ റാലി നടത്തി. റോഡ് സുരക്ഷ ബോധവത്കരണ കാമ്പയി​െൻറ ഭാഗമായി സംഘടിപ്പിച്ച റാലി സ്കൂളിൽ നിന്ന് ആരംഭിച്ച് കടുക്കബസാർ, കടലുണ്ടിക്കടവ് ഭാഗങ്ങളിൽ സഞ്ചരിച്ച് ചാലിയം അങ്ങാടിയിൽ സമാപിച്ചു. സ്കൗട്ട് ലീഡർ വി. മുഹമ്മദ് ബാരിഷ്, പി. ശരത്, വി. മുഹമ്മദ് നിഹാൽ, കെ. അശ്വിൻ, പി.കെ. അഹമ്മദ് ഹസീം എന്നിവർ നേതൃത്വം നൽകി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.