വടകര: ഡല്‍ഹിയിലെ ആര്.എസ്.എസ് ഭീകരതക്കെതിരെ നാടെങ്ങും പ്രതിഷേധ പരമ്പര. വടകരയി ല്‍ ജനകീയ പ്രതിഷേധ പ്രകടനം നടത്തി. എം.സി. ഇബ്രാഹീം, കെ.കെ. രമ, പുറന്തോടത്ത് സുകുമാരന്‍ , പ്രഫ. കെ.കെ. മഹ്മൂദ്, പി.എസ്. രഞ്ജിത്ത്കുമാര്‍, യു. മൊയ്തു, ദാവൂദ്, ബി.വി. ലത്തീഫ്, കെ. ലിനീഷ്, കെ.വി. കുഞ്ഞമ്മത്, ആസിഫ് കുന്നത്ത് തുടങ്ങിയവര്‍ നേതൃത്വം നല്കി. തിരുവള്ളൂര്‍: ഡല്‍ഹിയിലെ കലാപത്തില്‍ പ്രതിഷേധിച്ച് ചൊവ്വാഴ്ച പുലര്‍ച്ച ഒരു മണിക്ക് തിരുവള്ളൂര്‍ ടൗണില്‍ പഞ്ചായത്ത് യൂത്ത് ലീഗ് കമ്മിറ്റി റോഡ് ഉപരോധിച്ച് പ്രതിഷേധിച്ചു. സി.എ. നൗഫല്‍, ഇ.കെ. ഷഫാദ്, അബ്ദുല്ല തന്നീം, എ.സി. ജബ്ബാര്‍, എം.കെ. ഹമീദ്, ഫൈസല്‍ പൈക്കാട്ട്, ഷബീര്‍ കോട്ടപ്പള്ളി, കെ.ടി. നവാസ്, സി.കെ. മുഹമ്മദ്, കെ.എം. സഈദ്, കെ.കെ. ഫഹദ് എന്നിവര്‍ നേതൃത്വം നല്കി. ഓര്‍ക്കാട്ടേരിയിൽ നടന്ന പ്രകടനത്തിന് എന്‍. വേണു, കെ.കെ. അമ്മദ്, പറമ്പത്ത് പ്രഭാകരന്, രാജഗോപാല്‍, ഒ.കെ. കുഞ്ഞബ്ദുല്ല, കെ.കെ. ശശീന്ദ്രന് എന്നിവര്‍ നേതൃത്വം നല്കി.
കുറ്റ്യാടി: ഡൽഹിയിൽ പൗരത്വ നിയമ പ്രതിഷേധ സമരക്കാർക്കെതിര അക്രമം അഴിച്ചുവിട്ട സംഘ്പരിവാറിനെതിരെ കുറ്റ്യാടിയിൽ വൻ പ്രതിഷേധം. ജനകീയ സമരസമിതിയുടെ നേതൃത്വത്തിൽ കുറ്റ്യാടി പൊലീസ് സ്റ്റേഷൻ പരിസരത്തുനിന്ന് ആരംഭിച്ച റാലിയിൽ സ്ത്രീകളും കുട്ടികളുമടക്കം നിരവധി പേർ പങ്കെടുത്തു. പ്രതിഷേധത്തെ ചോരയിൽ മുക്കി ഇല്ലാതാക്കാമെന്ന സംഘ്പരിവാറിെൻറയും ഭരണകൂടത്തിെൻറയും അതിമോഹം നടപ്പില്ലെന്ന് സമാപന യോഗത്തിൽ ചെയർമാൻ ഖാലിദ് മൂസ നദ്വി പറഞ്ഞു. റാലിക്ക് സലാം കല്ലാറ, കേളോത്ത് അബ്ദുൽ ഹമീദ്, ഇ.കെ. കരണ്ടോട്, എം.എ. വാണിമേൽ, എൻ.കെ. റഷീദ് ഉമരി, വി.പി. ജമാൽ എന്നിവർ നേതൃത്വം നൽകി. കുറ്റ്യാടി: പൗരത്വ ഭേദഗതി നിയമത്തിൽ പ്രതിഷേധിച്ച് ഡൽഹിയിൽ സമരം ചെയ്യുന്നവർക്കെതിരെ പൊലീസിെൻറ ഒത്താശയോടെ വർഗീയവാദികൾ നടത്തിയ അക്രമത്തിനെതിരെ തൊട്ടിൽപാലത്ത് മഹിളകളുടെ പ്രതിഷേധ സദസ്സും പ്രകടനവും നടന്നു. ജനാധിപത്യ മഹിള അസോസിയേഷെൻറ നേതൃത്വത്തിൽ നടന്ന പരിപാടി കെ.പി. സുമതി ഉദ്ഘാടനം ചെയ്തു. സി.എം. യശോദ അധ്യക്ഷത വഹിച്ചു. കെ. മോളി, ഗീത രാജൻ, കെ. ചന്ദ്രി എന്നിവർ സംസാരിച്ചു.
കുറ്റ്യാടി: ഡൽഹി ജാഫറാബാദിൽ സി.എ.എ വിരുദ്ധ പ്രക്ഷോഭകർക്കുനേരെ സംഘ്പരിവാർ പ്രവർത്തകർ പൊലീസിെൻറ കൺമുന്നിൽ നടത്തുന്ന അക്രമങ്ങൾക്കെതിരെ കുറ്റ്യാടി ടൗണിൽ എസ്.ഐ.ഒ, സോളിഡാരിറ്റി പ്രവർത്തകർ പ്രതിഷേധ പ്രകടനം നടത്തി. പ്രകടനത്തില്‍ ടി.പി.സി. ഫാസില്‍ അഭിസംബോധന ചെയ്ത് സംസാരിച്ചു. പ്രകടനത്തിന് ഉബൈദ്, ഫായിസ്, സുഹൈൽ എന്നിവർ നേതൃത്വം നൽകി. നാദാപുരം: ഡൽഹിയിൽ സംഘ്പരിവാറും പൊലീസും ചേർന്ന് സമാധാന പരമായി പൗരത്വ പ്രക്ഷോഭം നയിക്കുന്നവരെ ആക്രമിക്കുകയും കൊലപ്പെടുത്തുകയും ചെയ്യുന്നതിൽ പ്രതിഷേധിച്ച് നാദാപുരം പഞ്ചായത്ത് യൂത്ത് ലീഗ് പ്രകടനം നടത്തി. കല്ലാച്ചി ടൗൺ ചുറ്റി നാദാപുരം ബസ്സ്റ്റാൻഡിൽ സമാപിച്ചു. മണ്ഡലം ജനറൽ സെക്രട്ടറി ഇ. ഹാരിസ്, സയ്യിദ് നിസാം, റഫീഖ് കക്കംവെള്ളി, എ.ടി. ഫായിസ്, സി.പി. അജ്മൽ, സഹീർ മുറിച്ചാണ്ടി, ടി. നൗഫൽ, എ.കെ. ഷാക്കിർ, സവാദ് ചേലക്കാട്, കെ.സി ശംസു നേതൃത്വം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.