കൽപറ്റ: ബാലാവകാശ കമീഷൻ നിയമനവുമായി ബന്ധപ്പെട്ട് സംസ്ഥാന സർക്കാറും ആരോഗ്യമന്ത്രിയും പ്രതിക്കൂട്ടിലായ സാഹചര്യത്തിൽ പ്രസ്തുത നിയമനത്തിന് കൂട്ടിനിന്ന കൽപറ്റ എം.എൽ.എ രാജിവെക്കണമെന്ന് ഐ.എൻ.ടി.യു.സി യൂത്ത് വിങ് ആവശ്യപ്പെട്ടു. പന്ത്രണ്ടോളം ക്രിമിനൽ കേസുകളുള്ള, മൂന്ന് കേസുകളിൽ വിചാരണ നടപടി നേരിടുന്ന വ്യക്തിയെ ബാലാവകാശ കമീഷൻ അംഗമായി നിയമിച്ച നടപടി ധാർമികത പ്രസംഗിച്ച് നടക്കുന്നവരുടെ ക്രിമിനൽ പശ്ചാത്തലമാണ് തുറന്നുകാട്ടുന്നത്. സി. ജയപ്രസാദ് ഉദ്ഘാടനം ചെയ്തു. ജില്ല പ്രസിഡൻറ് സാലി റാട്ടക്കൊല്ലി അധ്യക്ഷത വഹിച്ചു. സംസ്ഥാന സെക്രട്ടറി കബീർ കുന്നമ്പറ്റ, ജയന്ത് വൈത്തിരി, എം.ജി. സുനിൽകുമാർ, അഷ്റഫ് മാടക്കര, ഷിജു പുൽപള്ളി എന്നിവർ സംസാരിച്ചു. സംഘ്പരിവാർ-പൊലീസ് കൂട്ടുകെട്ടിനെതിരെ മുസ്‌ലിംലീഗ് സംരക്ഷണ പോരാട്ടം 26ന് കല്‍പറ്റയില്‍ കല്‍പറ്റ: ആർ.എസ്.എസിെൻറ ആള്‍ക്കൂട്ട അക്രമങ്ങള്‍ക്കെതിരെയും സംഘ്പരിവാര്‍ അക്രമങ്ങള്‍ക്ക് ചൂട്ടുപിടിക്കുന്ന പിണറായി പൊലീസിെൻറ നിലപാടിനെതിരെയും മുസ്‌ലിം ലീഗിെൻറ ആഭിമുഖ്യത്തില്‍ 26ന് വൈകീട്ട് മൂന്നിന് സംരക്ഷണ പോരാട്ടം സംഘടിപ്പിക്കും. മുസ്‌ലിം- ദലിത് സ്വത്വത്തിനെതിരെ കേരളത്തില്‍ സംഘ്പരിവാര്‍ നടത്തുന്ന അക്രമങ്ങള്‍ക്ക് പിന്തുണ നല്‍കുന്ന സംസ്ഥാന സര്‍ക്കാറിെൻറയും പൊലീസിെൻറയും നിലപാട് മുസ്‌ലിം- ദലിത് വിഭാഗങ്ങളെ ഭീതിയിലാഴ്ത്തുകയാണെന്ന് യോഗം ആശങ്ക രേഖപ്പെടുത്തി. സംഘ്പരിവാറിെൻറ ആജ്ഞാനുവര്‍ത്തികളായി അധഃപതിച്ച ഇടതു സര്‍ക്കാറിെൻറയും പൊലീസിെൻറയും നയം തിരുത്തുന്നതുവരെ ശക്തമായ പോരാട്ടം സംഘടിപ്പിക്കാന്‍ യോഗം തീരുമാനിച്ചു. 24ന് മൂന്ന് നിയോജക മണ്ഡലം തലങ്ങളിൽ യോഗം ചേര്‍ന്ന് പരിപാടി വിജയിപ്പിക്കാന്‍ തീരുമാനിച്ചു. പ്രസിഡൻറ് പി.പി.എ. കരീം അധ്യക്ഷത വഹിച്ചു പി.കെ. അബൂബക്കർ, കെ.സി. മായൻ ഹാജി, എന്‍.കെ. റഷീദ്, പടയന്‍ മുഹമ്മദ്, യഹ്‌യാഖാന്‍ തലക്കൽ, കെ. നൂറുദ്ദീൻ, റസാഖ് കല്‍പറ്റ, നിസാര്‍ അഹമ്മദ്, ടി. ഹംസ, പി.കെ. അസ്മത്ത്, കെ. ഹാരിസ്, സി.കെ. ഹാരിഫ്, സി. മമ്മി, അബ്ദുൽ കാദര്‍ മടക്കിമല, വി.പി.സി. ലുഖ്മാനുൽ ഹകീം, റിയാസ് കല്ലുവയല്‍ എന്നിവർ സംസാരിച്ചു. ജന. സെക്രട്ടറി കെ.കെ. അഹമ്മദ് ഹാജി സ്വാഗതവും സെക്രട്ടറി സി. മൊയ്തീന്‍കുട്ടി നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.