കുറ്റിക്കാട്ടൂർ പാലിയേറ്റിവ് കെയറിന് വാൻ

കുറ്റിക്കാട്ടൂർ: കിടപ്പിലായവർക്ക് പരിചരണം നൽകുന്നതിനുള്ള അംഗീകാരമായി സമ്മാനിച്ചു. എം.എൽ.എ ഫണ്ട് ഉപയോഗിച്ച് വാങ്ങിയ വാൻ പി.ടി.എ. റഹീം പാലിയേറ്റിവ് കെയറിന് കൈമാറി. പാലിയേറ്റിവ് കെയർ ചെയർമാൻ പ്രദീപ്, കൺവീനർ റഹ്മാൻ കുറ്റിക്കാട്ടൂർ എന്നിവർ ഏറ്റുവാങ്ങി. പെരുവയൽ പഞ്ചായത്ത് പ്രസിഡൻറ് വൈ.വി. ശാന്ത അധ്യക്ഷതവഹിച്ചു. പഞ്ചായത്ത് വൈസ് പ്രസിഡൻറ് ജുമൈല കുന്നുമ്മൽ, വാർഡ് അംഗങ്ങളായ മാക്കിനിയാട്ട് സഫിയ, സഹ്റാബി, അനിൽ കുമാർ, എം.ടി. മാമുക്കോയ, എ.ടി. ബഷീർ, അനീസ് പാലാട്ട്, ഷമീർ പാർക്ക്, അശ്റഫ് വെള്ളിപറമ്പ്, ടി.ടി. സുലൈമാൻ, റഹ്മാൻ കുറ്റിക്കാട്ടൂർ എന്നിവർ സംസാരിച്ചു. ഷാഹുൽ ഹമീദ്, എം. കുഞ്ഞഹമ്മദ്, ബാബു കാമ്പുറം, ഷാഫി തുടങ്ങിയവർ സംബന്ധിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.