വ്യാപാര സ്​ഥാപനങ്ങളുടെ പ്രവർത്തന സമയം നീട്ടി

ആലക്കോട്: ലോക്ഡൗണിൻെറ ഭാഗമായി മലയോരത്തെ വ്യാപാര സ്ഥാപനങ്ങളുടെ പ്രവർത്തന സമയം വൈകീട്ട് ആറുവരെയാക്കി നീട്ടി. നേരത്തെ അഞ്ചുമണി വരെയായിരുന്നു. ആലക്കോട്, ഉദയഗിരി, നടുവിൽ, ചപ്പാരപ്പടവ് പഞ്ചായത്തുകളിലെ ടൗണുകളിലെ കച്ചവട സ്ഥാപനങ്ങളുടെ സമയമാണ് നീട്ടിനൽകിയത്. പഞ്ചായത്ത്, പൊലീസ്, ആരോഗ്യ വകുപ്പ് അധികൃതരുടെ നേതൃത്തിൽ നടന്ന ചർച്ചയുടെ അടിസ്ഥാനത്തിലാണ് തീരുമാനം.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.