പ്ലാസ്​റ്റിക് മാലിന്യമേ വിട; ഇനി ഇവിടെ പൊന്നുവിളയും

പാനൂർ: പാത്തിപ്പാലം കടേപ്രം വയലിലെ രേണ്ടക്കറോളം വരുന്ന നെൽപാടത്ത് 11 പേരടങ്ങുന്ന കർഷക കൂട്ടായ്മ പൊന്നുവിളയിക്കാനൊരുങ്ങുന്നു. കഴിഞ്ഞ 20 വർഷത്തിലധികമായി പ്ലാസ്റ്റിക് മാലിന്യങ്ങളാൽ നിറഞ്ഞ് തരിശ്ശായിക്കിടന്ന നെൽപാടത്തിന് പുതുജീവൻ നൽകിയിരിക്കുകയാണ് ഈ കർഷക കൂട്ടായ്മ. കൂടാതെ വയലിനോട് ചേർന്ന കരപ്രദേശത്തും വിത്തുവിളയിച്ച് ഹരിതാഭമാക്കിയിട്ടുണ്ട്. എല്ലാ വർഷവും ഇവിടെ വേനൽക്കാല പച്ചക്കറി കൃഷി നടത്തിവന്നിരുന്ന നാട്ടുകാരിൽ ചിലർക്ക് ലോക്ഡൗൺ കാലഘട്ടത്തിൽ ഉദിച്ച ആശയമാണ് ഇപ്പോൾ പാടത്ത് പച്ചവിരിച്ച് നിൽക്കുന്നത്. കൂടാതെ മൊകേരി കൃഷിഭവൻെറ പൂർണ സഹകരണവും വിജയത്തിനു പിന്നിലുണ്ട്. കെ.വി. ദിവാകരൻ, ബാബു മാസ്റ്റർ, രാജീവൻ, സജീവൻ, സതി, കൗസു, രാധ, കനക, സുനിത, ലീല, ശാരദ, മിനി എന്നിവരുടെ നേതൃത്വത്തിലാണ് കാർഷിക പ്രവർത്തനങ്ങൾ. panoor plastic__IMG-20200613-WA0226.jpg
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.