കുളങ്ങരത്ത്-കരിങ്ങാലിമുക്ക് റോഡിന് 88 ലക്ഷം രൂപയുടെ ഭരണാനുമതി

എടച്ചേരി: എടച്ചേരി ഗ്രാമപഞ്ചായത്തിലെ തുരുത്തിയിലെ കുളങ്ങരത്തുതാഴ കരിങ്ങാലിമുക്ക് തീരദേശ റോഡിന് ഹാർബർ എൻജിനീയറിങ് വകുപ്പിൽനിന്ന് 88 ലക്ഷം രൂപയുടെ ഭരണാനുമതിയായി. സ്ഥിരമായി വെള്ളപ്പൊക്കം ഉണ്ടാകുന്ന പ്രദേശമായതിനാൽ നിലവിലെ റോഡിൽനിന്ന് ഒരുമീറ്റർ ഉയരത്തിലാണ് ഇതിൻെറ നിർമാണം നടത്തുക. തുരുത്തി എൽ.പി സ്കൂളിലേക്ക് 30 മീറ്റർ ദൂരത്തിലുള്ള റോഡും എസ്റ്റിമേറ്റിൽ ഉൾപ്പെട്ടിട്ടുണ്ട്. ഹാർബർ എൻജിനീയറിങ്ങ് വകുപ്പിനാണ് നിർമാണ ചുമതല. നേരത്തേ ഈ റോഡിൽ എം.എൽ.എ ഫണ്ടിൽനിന്ന് 25 ലക്ഷം രൂപയുടെ പ്രവൃത്തി നടത്തിയിട്ടുണ്ട്. റോഡിൻെറ സാങ്കേതിക അനുമതിയും ടെൻഡർ നടപടിയും ഉടൻ പൂർത്തീകരിക്കുമെന്ന് ഇ.കെ. വിജയൻ എം.എൽ.എ അറിയിച്ചിട്ടുണ്ട്. യുവതിക്ക് മർദനം; ഒരാൾക്കെതിരെ കേസ് വാണിമേൽ: ഭർത്താവിൻെറ ജ്യേഷ്ഠൻ മർദിച്ചതായി യുവതിയുടെ പരാതി. സംഭവത്തിൽ അച്ചാറുകണ്ടി സുബൈറിനെതിരെ വളയം പൊലീസ് കേസെടുത്തു. അച്ചാറുകണ്ടി ഷഹാനയുടെ പരാതിയിലാണ് പൊലീസ് കേസെടുത്തത്. വീട്ടിൽ അതിക്രമിച്ചുകയറി സ്റ്റബിലൈസർകൊണ്ട് തലക്കടിച്ചെന്നാണ് പരാതി. പരിക്കേറ്റ ഷഹാന നാദാപുരം താലൂക്ക് ആശുപത്രിയിൽ ചികിത്സ തേടി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.